സോന ഗോൾഡ് ആൻഡ് ഡയമണ്ട്സ് അൽ ഖോബാർ ഷോറൂം ഉദ്ഘാടനം ഇന്ന്
text_fieldsഅൽ ഖോബർ: 40 വർഷത്തിലേറെയായി രാജ്യത്തെ സ്വർണാഭരണ രംഗത്ത് പ്രശസ്തമായ സോന ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം അൽ ഖോബറിൽ വ്യാഴാഴ്ച പ്രവർത്തനം ആരംഭിക്കും. ജനുവരി 28ന് സോഫ്റ്റ് ലോഞ്ച് നടത്തിയ ഷോറൂമിന്റെ ഔദ്യോഗിക ഉദ്ഘാടനമാണ് ഇന്ന് നടക്കുകയെന്ന് മാനേജ്മെൻറ് അറിയിച്ചു.
1984-ൽ റിയാദിൽ സോന മോഹനും കെ.വി. മോഹനനും ചേർന്ന് തുടക്കം കുറിച്ചതാണ് സോന ഗോൾഡ് ആൻഡ് ഡയമണ്ട്സ്. രാജ്യത്ത് ആദ്യമായി 22 കാരറ്റ് സ്വർണാഭരണ നിർമാണത്തിന് തുടക്കമിട്ടത് സോനയാണ്. ജിദ്ദ മുതൽ ദമ്മാം വരെ നീളുന്ന വിപുലമായ ശൃംഖലയുണ്ട്.
ഡയമണ്ട് ആഭരണങ്ങൾക്ക് 60 ശതമാനം വരെ കിഴിവ്, തിരഞ്ഞെടുത്ത സ്വർണാഭരണങ്ങൾക്ക് പണിക്കൂലി സൗജന്യം, പഴയ സ്വർണം മാറ്റിയെടുക്കുമ്പോൾ മൂല്യത്തിൽ കുറവുണ്ടാകില്ല, ആറ് ഗ്രാമിൽ താഴെയുള്ള ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ പണിക്കൂലിയിൽ പ്രത്യേക ഇളവ് എന്നിവയാണ് ആനുകൂല്യങ്ങൾ.
അൽ ഖോബറിലെ പ്രധാന ഷോപ്പിങ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന പുതിയ ഷോറൂം ‘ഗുണമേന്മ, വിശ്വാസം, സേവനം, ഗ്യാരൻറി എന്ന സോനയുടെ വാഗ്ദാനത്തെ ഉയർത്തിപ്പിടിക്കുന്നതായി മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു. ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് എല്ലാ ആഭരണ പ്രേമികളെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

