ദമ്മാമിലെ ഒ.ഐ.സി.സി നേതാവിെൻറ മകൻ ആഫ്രിക്കയിൽ മരിച്ചു
text_fieldsഅബ്ദുല്ല അസീസ്
ദമ്മാം: പൊതുപ്രവർത്തകനും ദമ്മാമിലെ ഒ.ഐ.സി.സി നേതാവുമായ കോഴിക്കോട് മായനാട് മുണ്ടിക്കൽ താഴം സ്വദേശി അബ്ദുൽ അസീസിന്റെ മകൻ അബ്ദുല്ല അസീസ് (22) ആഫ്രിക്കയിൽ ഹൃദയാഘാതം മൂലം മരിച്ചു. മഡഗാസ്കറിലെ താമസസ്ഥലത്ത് ഏതാനും ദിവസം മുമ്പ് രാത്രി അത്താഴം കഴിച്ചുകിടന്ന അബ്ദുല്ല പിറ്റേന്ന് ഓഫിസിൽ എത്താത്തതിനെ തുടർന്ന് ബിസിനസ് പാർട്ണർ സാജിദ് റൂമിൽ വന്നു നോക്കിയപ്പോൾ മരിച്ചു കിടക്കുന്നതാണ് കണ്ടത്. അബ്ദുല്ല 10 മാസം മുമ്പാണ് ബിസിനസ് ആവശ്യാർഥം മഡാസ്കറിൽ എത്തിയത്.
ദമ്മാം ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയിലെ മുതിർന്ന നേതാവായ പിതാവ് അബ്ദുൽ അസീസ് ദമ്മാമിലെ തസ്ലാത് ഗ്രുപ്പ് ഓഫ് കമ്പനിയുടെ ജനറൽ മാനേജരായി ജോലി ചെയ്യുന്നു. മരിക്കുന്നതിന്റെ തലേദിവസം താനുമായി വീഡിയോ കോളിൽ സംസാരിച്ച മകന്റെ വിയോഗവാർത്ത സഹിക്കാനാവാതെ അസീസ് നാട്ടിലേക്ക് മടങ്ങി. ബുധനാഴ്ച വൈകുന്നേരത്തോടെ മൃതദേഹം നാട്ടിലെത്തുമെന്ന് അബ്ദുല്ലയുടെ പാർട്ണർ സാജിദ് പാലക്കാട് പറഞ്ഞു.
ഉമ്മയും രണ്ട് സഹോദരങ്ങളും ഒരു സഹോദരിയുമുള്ള കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

