Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

പാ​ഠ​പു​സ്​​ത​ക​മാ​െ​യാ​രു സു​ഹൃ​ത്ത്​

text_fields
bookmark_border
പാ​ഠ​പു​സ്​​ത​ക​മാ​െ​യാ​രു  സു​ഹൃ​ത്ത്​
cancel

ഒ​രു ന​ല്ല സു​ഹൃ​ത്ത് ഒ​രു ഗ്ര​ന്ഥ​ശാ​ല​ക്കു തു​ല്യ​മാ​ണെ​ന്ന് പ​റ​ഞ്ഞ​ത് ഡോ​ക്ട​ർ എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാ​മാ​ണ്. എ​നി​ക്കും ഉ​ണ്ടാ​യി​രു​ന്നു പാ​ഠ​പു​സ്ത​ക​മാ​യി​രു​ന്നൊ​രു സു​ഹൃ​ത്ത്. വാ​യി​ച്ചു​തീ​രും​മു​േ​മ്പ ന​ഷ്​​ട​പ്പെ​ട്ടൊ​രു പാ​ഠ​പു​സ്ത​കം.

റി​യാ​ദി​ലെ സാം​സ്‌​കാ​രി​ക സ​ദ​സ്സു​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന നി​ല​മ്പൂ​ർ സ്വ​ദേ​ശി അ​ഹ​മ്മ​ദ് മേ​ലാ​റ്റൂ​ർ. പ​ര​സ്പ​രം ബ​ഹു​മാ​ന​വും ഇ​ഷ്​​ട​വും നി​റ​ഞ്ഞൊ​രു സൗ​ഹൃ​ദം. വാ​യി​ക്കാ​ൻ സ​മ​യ​മി​ല്ല എ​ന്നു നി​ര​ന്ത​രം പ​രി​ഭ​വം പ​റ​ഞ്ഞി​രു​ന്ന എ​ന്നോ​ട് മൊ​ബൈ​ലും ടി.​വി​യും കു​റ​ച്ചു​നേ​രം ഓ​ഫ് ചെ​യ്യൂ, സ​മ​യം മു​ന്നി​ൽ​വ​ന്ന് കാ​ത്തു​നി​ൽ​ക്കും എ​ന്ന് പ​റ​ഞ്ഞ​തെ​ത്ര ശ​രി​യാ​യി​രു​ന്നു.


ഒ​രാ​ളെ​ക്കു​റി​ച്ചു​ള്ള വി​മ​ർ​ശ​നം അ​യാ​ളോ​ടു​ത​ന്നെ പ​റ​യ​ണം എ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്നു പ​ഠി​ച്ച മ​റ്റൊ​രു പാ​ഠം. മ​ക​െൻറ പ്ര​ണ​യ വി​വാ​ഹ​ത്തി​ന് സ​മ്മ​തം​മൂ​ളി​യ​പ്പോ​ൾ, അ​ഹ​മ്മ​ദേ, അ​വ​ർ ര​ണ്ടു​ മ​ത​ക്കാ​ര​ല്ലേ എ​ന്ന് ചോ​ദി​ച്ച​വ​രോ​ട് സ്നേ​ഹ​മാ​ണ് അ​വ​രു​ടെ മ​തം എ​ന്ന​ു മ​റു​പ​ടി പ​റ​ഞ്ഞ​തും ഒ​രു പാ​ഠം. മേ​ലാ​റ്റൂ​രി​െൻറ ജോ​ലി​ക്കൊ​ഴി​കെ​യു​ള്ള യാ​ത്ര​യി​ലെ​ല്ലാം ഭാ​ര്യ നി​ഷ​യും കൂ​ടെ​യു​ണ്ടാ​കും.

അ​തി​നും മേ​ലാ​റ്റൂ​രി​ന് ന​ൽ​കാ​ൻ ഒ​രു പാ​ഠ​മു​ണ്ടാ​യി​രു​ന്നു, ഭാ​ര്യ എ​ന്നാ​ൽ കൂ​ട്ടു​കാ​രി​യാ​ണ്, അ​ടു​ക്ക​ള​ക്കാ​രി​യ​െ​ല്ല​ന്ന്. ഒ​രി​ക്ക​ൽ റി​യാ​ദി​ൽ പ്ര​മു​ഖ ആ​ശു​പ​ത്രി​യു​ടെ മോ​ർ​ച്ച​റി​ക്കു മു​ന്നി​ൽ നി​ൽ​ക്കെ, ത​ത്ത്വ​ജ്ഞാ​നി​യെ​പ്പോ​ലെ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു, മ​ര​ണം​വ​രെ മാ​ത്ര​മേ ഒ​രാ​ൾ​ക്ക് പേ​രു​ള്ളൂ, പി​ന്നീ​ട​യാ​ൾ വെ​റും ശ​രീ​ര​മാ​ണ് -'ബോ​ഡി'​എ​ന്നു മാ​ത്ര​മാ​ണ് നാം ​പ​റ​യു​ക. മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം അ​തേ മോ​ർ​ച്ച​റി​ക്കു​ മു​ന്നി​ൽ മേ​ലാ​റ്റൂ​രി​െൻറ 'ബോ​ഡി'​കാ​ത്തു​നി​ൽ​ക്കേ​ണ്ടി​വ​ന്ന​തും ഒ​രു​പാ​ഠം ആ​യി​രി​ക്ക​ണം.


അ​നു​ഭ​വ​മെ​ഴു​തൂ,സ​മ്മാ​നം നേ​ടൂ

സൗ​ദി പ്ര​വാ​സി​ക​ൾ​ ത​ങ്ങ​ളു​ടെ സു​ഹൃ​ത്തു​മാ​യു​ള്ള വൈ​കാ​രി​ക​മാ​യ, ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത, അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കൂ. ജീ​വി​ത​ത്തെ സ്വാ​ധീ​നി​ച്ച, വ​ഴി​ത്തി​രി​വ്​ സൃ​ഷ്​​ടി​ച്ച ആ ​സു​ഹൃ​ത്തി​നെ, അ​ല്ലെ​ങ്കി​ൽ ആ ​സ​ൗ​ഹൃ​ദാ​നു​ഭ​വ​ത്തെ കു​റി​ച്ച്​ എ​ഴു​തി​യ കു​റി​പ്പോ, മൊ​​ബൈ​ലി​ൽ ഷൂ​ട്ട്​ ചെ​യ്​​ത വീ​ഡി​യ​യോ​ 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തി​ന്​ അ​യ​ക്കു​ക. 100 വാ​ക്കി​ൽ ക​വി​യാ​ത്ത​താ​യി​രി​ക്ക​ണം കു​റി​പ്പ്. ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന കു​റി​പ്പു​ക​ൾ നി​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തി​െൻറ​യും ചി​ത്രം സ​ഹി​തം ഗ​ൾ​ഫ്​ മാ​ധ്യ​മം പ​ത്ര​ത്തി​ലും ഫേ​സ്​​ബു​ക്ക്​ പേ​ജി​ലും പ്ര​സി​ദ്ധീ​ക​രി​ക്കും. വി​ഡി​യോ ​ഗ​ൾ​ഫ്​ മാ​ധ്യ​മം ഫേ​സ്​​ബു​ക്ക്​ പേ​ജി​ൽ പോ​സ്​​റ്റ്​ ചെ​യ്യും. ഏ​റ്റ​വും മി​ക​ച്ച കു​റി​പ്പി​നും​ വി​ഡി​യോ​ക്കും വെ​വ്വേ​റെ സ​മ്മാ​നം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:friends Experiences
News Summary - Someone who is good at textbooks
Next Story