Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു​ദ്ധ​വി​രു​ദ്ധ...

യു​ദ്ധ​വി​രു​ദ്ധ ചി​ന്ത​ക​ളു​ണ​ർ​ത്തി ചി​ല്ല ഓ​ൺ​ലൈ​ൻ വാ​യ​ന

text_fields
bookmark_border
യു​ദ്ധ​വി​രു​ദ്ധ ചി​ന്ത​ക​ളു​ണ​ർ​ത്തി ചി​ല്ല ഓ​ൺ​ലൈ​ൻ വാ​യ​ന
cancel
camera_alt

റി​യാ​ദി​ലെ ചി​ല്ല സ​ർ​ഗ​വേ​ദി​യു​ടെ ഫെ​ബ്രു​വ​രി മാ​സ വാ​യ​ന ഓ​ൺ​ലൈ​ൻ

റി​യാ​ദ്: യു​ദ്ധ​വി​രു​ദ്ധ ചി​ന്ത​ക​ളും സാ​ഹി​ത്യ​ത്തി​ലെ മാ​ന​വി​ക​ത​യും ച​ർ​ച്ച ചെ​യ്തു​കൊ​ണ്ട് റി​യാ​ദി​ലെ ചി​ല്ല സ​ർ​ഗ​വേ​ദി​യു​ടെ ഫെ​ബ്രു​വ​രി മാ​സ വാ​യ​ന ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ചു.

കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വും പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നു​മാ​യ വി. ​ഷി​നി ലാ​ൽ ച​ട​ങ്ങി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​ഹി​ത്യ​വും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​വും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ച അ​ദ്ദേ​ഹം, ലോ​ക​ത്തി​​ന്റെ ഏ​തു ഭാ​ഗ​ത്ത് യു​ദ്ധം ന​ട​ന്നാ​ലും നേ​രി​ട്ട് പ​ങ്കാ​ളി​ക​ള​ല്ലാ​ത്ത മ​ല​യാ​ളി​ക​ൾ​ക്കും അ​ത് വാ​ർ​ത്ത​ക​ളി​ലൂ​ടെ​യും സാ​ഹി​ത്യ​ത്തി​ലൂ​ടെ​യും ഒ​രു ‘സെ​ക്ക​ൻ​ഡ​റി അ​നു​ഭ​വം’ ആ​യി മാ​റാ​റു​ണ്ടെ​ന്ന് നി​രീ​ക്ഷി​ച്ചു.

എ​സ്.​കെ. പൊ​റ്റ​ക്കാ​ട്, ഉ​റൂ​ബ്, ത​ക​ഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള തു​ട​ങ്ങി​യ​വ​രു​ടെ കൃ​തി​ക​ളി​ലെ യു​ദ്ധാ​നു​ഭ​വ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി മ​നു​ഷ്യ​വേ​ദ​ന​യു​ടെ രേ​ഖ​പ്പെ​ടു​ത്ത​ലാ​യി സാ​ഹി​ത്യം എ​ങ്ങ​നെ മാ​റു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ബ്രി​ട്ടീ​ഷ് കൂ​ലി​പ്പ​ട്ടാ​ള​ത്തി​ൽ ചേ​ർ​ന്ന് യു​ദ്ധ​ഭൂ​മി​യി​ൽ മ​രി​ച്ചി​ട്ടും ച​രി​ത്ര​ത്തി​ൽ അ​ട​യാ​ള​പ്പെ​ടാ​തെ പോ​യ അ​ജ്ഞാ​ത​രാ​യ മ​ല​യാ​ളി​ക​ളെ​യും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. വാ​യ​ന പ്രാ​യ​ത്തി​നും കാ​ല​ഘ​ട്ട​ത്തി​നു​മൊ​പ്പം മാ​റു​ന്ന ഒ​ന്നാ​ണെ​ന്ന് സ്വ​ന്തം വാ​യ​നാ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

മൂ​ന്ന് പ്ര​മു​ഖ കൃ​തി​ക​ളു​ടെ വാ​യ​നാ​നു​ഭ​വ​ങ്ങ​ളാ​ണ് പ​രി​പാ​ടി​യി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത്. വി. ​ഷി​നി ലാ​ലി​ന്റെ ‘124’ എ​ന്ന പു​സ്​​ത​കം ടി.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ അ​വ​ത​രി​പ്പി​ച്ചു. നി​യ​മ​ങ്ങ​ളു​ടെ അ​ർ​ത്ഥ​ശൂ​ന്യ​ത​യും ശ​ക്ത​മാ​യ രാ​ഷ്​​ട്രീ​യ​വും ച​ർ​ച്ച ചെ​യ്യു​ന്ന കൃ​തി​യു​ടെ സ​വി​ശേ​ഷ​ത​ക​ൾ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

കെ.​ആ​ർ. മീ​ര​യു​ടെ ‘ക​ലാ​ച്ചി’ പ്രി​യ സ​ന്തോ​ഷ് അ​വ​ത​രി​പ്പി​ച്ചു. മി​ത്തും ഭ്ര​മാ​ത്മ​ക​ത​യും ചേ​ർ​ത്ത് വ​ർ​ത്ത​മാ​ന​കാ​ല ഇ​ന്ത്യ​യു​ടെ രാ​ഷ്​​ട്രീ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ളും സ്ത്രീ​പ​ക്ഷ നി​ല​പാ​ടു​ക​ളും കൃ​തി എ​ങ്ങ​നെ പ​ങ്കു​വെ​ക്കു​ന്നു​വെ​ന്ന് പ്രി​യ ചൂ​ണ്ടി​ക്കാ​ട്ടി. ച​ന്ദ്ര​മ​തി​യു​ടെ ‘ഒ​ഴു​കാ​തെ ഒ​രു പു​ഴ’ എ​ന്ന ലി​യോ ടോ​ൾ​സ്റ്റോ​യി​യു​ടെ ഭാ​ര്യ സോ​ഫി​യ​യു​ടെ ആ​ത്മ​സം​ഘ​ർ​ഷ​ങ്ങ​ൾ പ്ര​മേ​യ​മാ​യ നോ​വ​ലി​​ന്റെ വാ​യ​നാ​നു​ഭ​വം ഇ​ക്ബാ​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ പ​ങ്കു​വെ​ച്ചു.

സീ​ബ കൂ​വോ​ട് മു​ഖ​വു​ര അ​വ​ത​രി​പ്പി​ച്ച ച​ട​ങ്ങി​ൽ സു​രേ​ഷ് ലാ​ൽ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ൽ കെ.​പി.​എം. സാ​ദി​ഖ്, വി​പി​ൻ കു​മാ​ർ, സു​നി​ൽ കു​മാ​ർ തി​രു​വ​ന​ന്ത​പു​രം, ശ​ശി കാ​ട്ടൂ​ർ, റ​സൂ​ൽ സ​ലാം, റ​ഫീ​ഖ് പ​ന്നി​യ​ങ്ക​ര, അ​ജി​ത് ഖാ​ൻ, ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി, സെ​ബി​ൻ ഇ​ക്ബാ​ൽ, നാ​സ​ർ കാ​ര​ക്കു​ന്ന്, ന​ജീം കൊ​ച്ചു​ക​ലു​ങ്ക്, വി​ന​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജോ​മോ​ൻ സ്റ്റീ​ഫ​ൻ ച​ർ​ച്ച​ക​ൾ ഉ​പ​സം​ഹ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Some online readings that arouse anti-war sentiments
Next Story