Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയമനിലെ വൈദ്യുതി...

യമനിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: സൗദിയുടെ അത്യാധുനിക ഉപകരണങ്ങൾ എത്തിത്തുടങ്ങി

text_fields
bookmark_border
യമനിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: സൗദിയുടെ അത്യാധുനിക ഉപകരണങ്ങൾ എത്തിത്തുടങ്ങി
cancel
camera_alt

യമനിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങൾ സൗദി അറേബ്യ എത്തിക്കുന്നു

റിയാദ്: യമൻ നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനായി സൗദി അറേബ്യ പ്രഖ്യാപിച്ച പുതിയ ധനസഹായ പദ്ധതിയുടെ ഭാഗമായുള്ള സാങ്കേതിക ഉപകരണങ്ങൾ രാജ്യത്ത് എത്തിത്തുടങ്ങി. ഏദൻ, ഹളർമൗത്ത് എന്നീ പ്രവിശ്യകളിൽ പുതുതായി രണ്ട് അത്യാധുനിക വൈദ്യുത നിലയങ്ങൾ സ്ഥാപിക്കുന്നതിനാവശ്യമായ അത്യാധുനിക സജ്ജീകരണങ്ങളാണ് ആദ്യഘട്ടത്തിൽ യമനിൽ എത്തിച്ചിരിക്കുന്നത്.

സൗദി ഭരണകൂടത്തി​െൻറ പ്രത്യേക ഗ്രാന്റ് ഉപയോഗിച്ചാണ് ഈ രണ്ട് പുതിയ പവർ സ്റ്റേഷനുകളുടെയും നിർമാണം പൂർത്തിയാക്കുക. ഇവ പ്രവർത്തനസജ്ജമാകുന്നതോടെ യമനിലെ ആകെ വൈദ്യുതി ഉത്പാദനത്തിൽ വൻ വർദ്ധനവുണ്ടാകും. പുതിയ പദ്ധതിയിലൂടെ ഹളർമൗത്ത് പ്രവിശ്യയിലെ വൈദ്യുത ശൃംഖലയിലേക്ക് 200 മെഗാവാട്ടും ഏദൻ പ്രവിശ്യയിലേക്ക് 100 മെഗാവാട്ടും അധിക വൈദ്യുതി പുതുതായി കൂട്ടിച്ചേർക്കാൻ സാധിക്കും.

യുദ്ധക്കെടുതിയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും മൂലം കടുത്ത ഊർജ്ജ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന യമനിലെ സാധാരണ ജനങ്ങൾക്ക് സൗദി അറേബ്യയുടെ ഈ പുതിയ മാനുഷിക-വികസന സഹായം വലിയ ആശ്വാസമാകും. പ്രദേശത്തെ ജനജീവിതം കൂടുതൽ സുഗമമാക്കുന്നതിനും, തകർച്ച നേരിടുന്ന വ്യവസായ-വാണിജ്യ മേഖലകളുടെ പുനരുജ്ജീവനത്തിനും ഈ പദ്ധതി നിർണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yemennewselectricity crisisSaudi Arabian News
News Summary - Solution to Yemen's electricity crisis: Saudi state-of-the-art equipment begins to arrive
Next Story