Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഓപറേഷൻ തൂഫാൻ’ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾക്ക്‌ ഐക്യദാർഢ്യവുമായി ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി

text_fields
bookmark_border
‘ഓപറേഷൻ തൂഫാൻ’ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾക്ക്‌ ഐക്യദാർഢ്യവുമായി ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി
cancel
camera_alt

കേരള സർക്കാറിൻറ ‘ഓപറേഷൻ തൂഫാൻ’ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾക്ക്‌ ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ പരിപാടി

ജിദ്ദ: ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്‌ ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി നേതൃത്വത്തിൽ കേരള സർക്കാറിെൻറ ‘ഓപറേഷൻ തൂഫാൻ’ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾക്ക്‌ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചു. അസീസ്‌ ലാക്കൽ അധ്യക്ഷത വഹിച്ചു. സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരേണ്ടതിെൻറ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എം. ഹുസ്സൈൻ മലപ്പുറം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിന്തറ്റിക് ഡ്രഗ്‌സിെൻറ അതിവേഗ വ്യാപനം തടയുക, സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലഹരി വിതരണം ചെയ്യുന്നവരെ പിടികൂടുക, പൊതുജന പങ്കാളിത്വത്തോടെ പ്രതിരോധം തീർക്കുക എന്ന ഉദ്ദേശ്യത്തോടെ കേരള പൊലീസ് ആരംഭിച്ച പ്രത്യേക ലഹരിവിരുദ്ധ പദ്ധതിയാണ് ‘ഓപറേഷൻ തൂഫാൻ.’

ലഹരി എന്ന സാമൂഹിക വിപത്തിനെതിരെ ജനകീയ ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്തേണ്ടത്‌ കാലഘട്ടത്തിെൻറ അനിവാര്യതയാണെന്നും ഈ ദൗത്യത്തിൽ ജില്ലാകമ്മിറ്റി സജീവമായി പങ്കാളികളാകുമെന്നും ഭാരവാഹികൾ അറിയിച്ചു. ഇസ്‌മാഈൽ കൂരിപൊയിൽ സ്വാഗതവും ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു. കമാൽ കളപ്പാടൻ, സമീർ പാണ്ടിക്കാട്, ഗഫൂർ വണ്ടൂർ, അനസ് നീലാഞ്ചേരി, ഉസ്മാൻ മേലാറ്റൂർ, പി.വി. സമീർ മഹാവി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Solidarity with 'Operation Toofan' anti-drug awareness activities
Next Story