കർഷക സമരത്തിന് എസ്.ഐ.സി ഐക്യദാർഢ്യ സംഗമം
text_fieldsകർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.ഐ.സി സംഘടിപ്പിച്ച പരിപാടി
ദമ്മാം: സമസ്ത ഇസ്ലാമിക് സെൻറർ (എസ്.െഎ.സി) ദമ്മാം സിറ്റി കമ്മിറ്റി, 'മണ്ണിൽ വിളയുന്നതും പൊന്നാണ്, കിസാൻ കി സാത്ത്' ശീർഷകത്തിൽ കർഷക സമരത്തിന് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. ദമ്മാം ദാറുൽ അമാനിൽ നടന്ന സംഗമം വർക്കല സവാദ് ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഉമറലി ഹസനി അറക്കൽ അധ്യക്ഷത വഹിച്ചു. സകരിയ്യ ഫൈസി പന്തല്ലൂർ മുഖ്യ പ്രഭാഷണം നടത്തി.
കർഷക സമരത്തിന് എസ്.ഐ.സി ഐക്യദാർഢ്യ സംഗമംപ്രതിഷേധ പരിപാടികളിൽ ഖുർആനിൽ പരാമർശിക്കപ്പെട്ട ഏതാനും പഴവർഗങ്ങളും പച്ചക്കറികളും പ്രദർശനം നടത്തി. കർഷക ഐക്യദാർഢ്യം ഇതിവൃത്തമാക്കി അറബിയിലും മലയാളത്തിലുമായി രചിക്കപ്പെട്ട വിപ്ലവ കവിതകൾ ആലപിച്ചു. പ്ലക്കാർഡ് ഉയർത്തി പ്രതിഷേധവും നടത്തി. ശറഫുദ്ദീൻ കൊടുവള്ളി, ഷബീറലി മണ്ണാർക്കാട്, ഷമീർ പയ്യനങ്ങാടി, കമറുദ്ദീൻ കൊടുവള്ളി, നാസർ മംഗലം, അബൂബക്കർ ഉപ്പള, ശറഫുദ്ദീൻ കാപ്പ് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ശിഹാബ് താനൂർ സ്വാഗതവും വർക്കിങ് സെക്രട്ടറി ഹുസൈൻ കഞ്ഞിപ്പുര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

