കർഷക സമരത്തിന് പിന്തുണയുമായി നവയുഗം 'സമരജ്വാല' തെളിച്ചു
text_fieldsകാർഷിക നിയമ ഭേദഗതികൾക്കെതിരെ നടക്കുന്ന സമരത്തിന് പിന്തുണയുമായി അൽഅഹ്സ നവയുഗം ‘സമരജ്വാല’ തെളിച്ചപ്പോൾ
അൽഅഹ്സ: നരേന്ദ്ര മോദി സർക്കാറിെൻറ പുതിയ കാർഷിക നിയമ ഭേദഗതികൾക്കെതിരെ ഇന്ത്യയിലെ കർഷകർ ഡൽഹിയിൽ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് നവയുഗം സാംസ്കാരിക വേദി അൽഅഹ്സ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതീകാത്മക 'സമരജ്വാല' തെളിച്ചു. മേഖല പ്രസിഡൻറ് ഉണ്ണി മാധവം അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സുശീൽ കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജനതക്ക് ആവശ്യമായ ഭക്ഷണം ഉൽപാദിപ്പിക്കുന്ന കർഷകരെ ചൂഷണം ചെയ്തു കോടികൾ ലാഭമുണ്ടാക്കാൻ, കേന്ദ്രസർക്കാറിെൻറ പിണിയാളുകളായ അംബാനിയും അദാനിയും പോലുള്ള വൻകിട കുത്തകകൾക്ക് അവസരം ഒരുക്കാനാണ് ഫെഡറൽ നിയമങ്ങളെപ്പോലും ലംഘിച്ച് ബി.ജെ.പി സർക്കാർ കാർഷിക നിയമ ഭേദഗതികൾ കൊണ്ടുവന്നതെന്ന് അദ്ദേഹം ആരോപിച്ചു. നവയുഗം അൽഅഹ്സ ജീവകാരുണ്യ വിഭാഗം കൺവീനർ അബ്ദുൽ ലത്തീഫ് മൈനാഗപ്പള്ളി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രതീഷ് രാമചന്ദ്രൻ, സിയാദ് എന്നിവർ സംസാരിച്ചു. അഖിൽ, നിസാം പുതുശ്ശേരി, മുരളി, ബദർ, ഷിബു, ഷാജി പുള്ളി, അൻസാരി, നൗഷാദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

