അമേരിക്ക ആവശ്യപ്പെട്ടാല്‍ സിറിയയിലേക്ക് സൈന്യത്തെ അയക്കും - സൗദി
text_fieldsറിയാദ്: അമേരിക്ക ആവശ്യപ്പെട്ടാല്‍ സിറിയയിലേക്ക് സൈന്യത്തെ അയക്കാന്‍ തയാറാണെന്ന് സൗദി അറേബ്യ. യു. എന്‍ സെക്രട്ടറി ജനറല്‍ അേൻറാണിയോ ഗുട്ടറസിെൻറ സന്ദര്‍ശനത്തിനിടെയാണ് സൗദിയുടെ പ്രഖ്യാപനം. അറബ് വിശാല സഖ്യത്തിെൻറ ഭാഗമായാണ് സിറിയയിലേക്ക് സൈന്യത്തെ അയക്കുക. സിറിയയിലേക്ക് അമേരിക്ക ആവശ്യപ്പെട്ടാല്‍ സൗദി സൈന്യം പുറപ്പെടുമെന്ന് വിദേശകാര്യമന്ത്രി ആദിൽ ജുബൈർ വ്യക്തമാക്കി. അമേരിക്കന്‍ സഖ്യസേനയാണ് നിലവില്‍ സിറിയയില്‍ ആക്രമണം നടത്തിയത്. റഷ്യയുടെയും അസദ് ഭരണകൂടത്തിെൻറയും ക്രൂരത നേരിടാനായിരുന്നു ഇത്. ഈ സഖ്യത്തിലേക്ക് ചേര്‍ക്കാന്‍ തയാറായാല്‍ സൗദി സൈന്യത്തെ അയക്കും.
സിറിയന്‍ പ്രശ്നം ഗുരുതരമായ കാലം മുതല്‍ തന്നെ സൈന്യെത്ത അയക്കുന്ന വിഷയം സൗദി മുന്നോട്ട് വെച്ചിരുന്നു. അമേരിക്കയുമായി ഇതിനുള്ള ചര്‍ച്ചകളും നടന്നു. ഒബാമ ഭരണകൂടത്തെയും ഇതു സംബന്ധിച്ച് സൗദി നിലപാട് അറിയിച്ചിരുന്നു. സൗദിയേയും അറബ് രാഷ്ട്രങ്ങളേയും സഖ്യസേനയുടെ ഭാഗമാക്കണമെന്നാണ് സൗദിയുടെ താൽപര്യം ^ വിദേശകാര്യമന്ത്രി പറഞ്ഞു. ഏതു സൈന്യത്തെയാണ് അയക്കുക എന്ന് തീരുമാനിച്ചിട്ടില്ല. അതിെൻറ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. യമനിലെ സൈനിക നടപടി പുരോഗമിക്കുന്നതിനിടെയാണ് സിറിയയിലേക്കും സൗദി സൈന്യത്തെ അയക്കുന്നത്. യമനിൽ സൗദി യുദ്ധം ആഗ്രഹിച്ചതല്ല. ഹൂതികളുടെ കടുംപിടുത്തമാണ് യുദ്ധത്തിലേക്ക് നയിച്ചത്. ഹൂതികൾ നടത്തുന്നത് ഭീകരതയാണ്. ഇറാൻ നിർമിത മിസൈലുകൾ സൗദി ജനവാസമേഖലയിലേക്ക് വിക്ഷേപിക്കുകയാണ് ഹൂതികൾ. സിവിലയൻ കേന്ദ്രങ്ങളിൽ ഹൂതികൾ മൈനുകൾ പാകുന്നു.
യമനിലെ കുട്ടികളെ യുദ്ധത്തിൽ പെങ്കടുക്കുന്നതിന് റിക്രൂട്ട് ചെയ്യുന്നു. അന്തരാഷ്ട്ര നിയമങ്ങളുടെ തുടർച്ചയായ ലംഘനമാണിതെല്ലാമെന്ന് ആദിൽ ജുബൈർ പറഞ്ഞു. യമനിൽ ദുരിതാശ്വാസത്തിന് 50 കോടി ഡോളർ നൽകിയ സൗദിയെ യു.എൻ സെക്രട്ടറി ജനറൽ പ്രശംസിച്ചു. അന്താരാഷ്ട്ര ഭീകരവിരുദ്ധ പോരാട്ട കേന്ദ്രത്തിന് സൗദിയുടെ സഹായം അനിവാര്യമാണ്. യമനിലും സിറിയയിലും രാഷ്ട്രീയ പരിഹാരം മാത്രമാണ് പോംവഴിയെന്നും യു.എൻ സെക്രട്ടറി ജനറൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
