ജിദ്ദയിലും റാബിഗിലും സൗരോർജ പ്ലാൻറുകൾ സ്ഥാപിക്കുന്നു
text_fieldsജിദ്ദ: സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ ജിദ്ദയിലും റാബിഗിലും സൗരോർജ പ്ലാൻറുകൾ സ്ഥാപിക്കുന്നതിന് 12 ദശലക്ഷം ചതുരശ്രമീറ്റർ വിസ്തീർണത്തിൽ രണ്ട് സ്ഥലങ്ങൾ അനുവദിക്കുമെന്ന് ഉൗർജമന്ത്രാലയം അറിയിച്ചു. ജിദ്ദയിലെ മൂന്നാം വ്യവസായനഗരിയിലും റാബിഗിലെ വ്യവസായ നഗരത്തിലും 600 മെഗാവാട്ട് വൈദ്യുതോർജം ഉൽപാദിപ്പിക്കാൻ ശേഷിയുള്ള സൗരോർജ പ്ലാൻറുകളാണ് സ്ഥാപിക്കുന്നത്. വ്യവസായ നഗരങ്ങളും സാേങ്കതികവിദ്യകൾക്കുള്ള പ്രത്യേക മേഖലകളും സ്ഥാപിച്ച് നടത്തുന്നതിനുള്ള സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആൻഡ് ടെക്നോളജി സോണിെൻറ (മോഡൺ) ആഭിമുഖ്യത്തിലാണ് ഇൗ പ്ലാൻറുകൾ സ്ഥാപിക്കുന്നത്. വാതകത്തിെൻറയും മറ്റ് പുനരുപയോഗക്ഷമതയുള്ള ഉൗർജ സ്രോതസ്സുകളുടെയും സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി വൈദ്യുതി ഉൽപാദനം വൈവിധ്യവത്കരിക്കാനാണ് ഉൗർജമന്ത്രാലയത്തിെൻറ പുതിയ വികസനപദ്ധതികൾ. വൈദ്യുതി ഉൽപാദനത്തിൽ ഏറ്റവും കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ ഉൗർജം ഉപയോഗപ്പെടുത്തുന്ന ലോകത്തെ മികച്ച മാതൃകയാകാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ദ്രാവക ഇന്ധനത്തിെൻറ പങ്കുകുറച്ച് പകരം പ്രകൃതിവാതകത്തെ കൂടുതലായി ഉപയോഗിച്ചായിരിക്കും ഇൗ ലക്ഷ്യം കൈവരിക്കുക.
2030 ആകുമ്പോഴേക്കും വൈദ്യുതി ഉൽപാദനത്തിനുള്ള ഉൗർജ മിശ്രിതത്തിെൻറ 50 ശതമാനവും പുനരുപയോഗ ഉൗർജസ്രോതസ്സുകളിൽ നിന്നാകും. വൈദ്യുതി മേഖലയുടെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രധാന പദ്ധതികളിലൊന്നാണ് ദേശീയ പുനരുപയോഗ ഉൗർജപദ്ധതിയെന്ന് ഉൗർജ മന്ത്രാലയം വ്യക്തമാക്കി. ഇതിലൂടെ സ്വകാര്യ മേഖലയിൽ നിന്നുള്ള നിക്ഷേപങ്ങളെ ആകർഷിക്കുന്ന മത്സരക്ഷമതയുള്ള അന്തരീക്ഷം സൃഷ്ടിക്കാനാകും.
പൊതു, സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കും. ഉൗർജ സാങ്കേതികവിദ്യക്കായി പുതിയ വ്യവസായം വളർത്താനും സഹായിക്കും. രാജ്യം സ്വീകരിച്ച പുനരുൽപാദന ഉൗർജപദ്ധതികൾ സർകുലർ കാർബൺ സമ്പദ്വ്യവസ്ഥയുടെ ഒരു തൂണാണ്. രാജ്യത്തെ ഉൗർജമേഖലയിൽ നിന്നുള്ള കാർബൺ പുറന്തള്ളലിെൻറ തോത് കുറക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം ജി20 ഉച്ചകോടിയിൽ സൗദി അറേബ്യ അധ്യക്ഷ പദവി അലങ്കരിച്ചപ്പോൾ കാർബൺ രഹിത സമ്പദ്വ്യവസ്ഥയുടെ വികാസത്തിനുള്ള ശ്രമങ്ങളെ പിന്തുണച്ചിരുന്നു.
പുനരുൽപാദന ഉൗർജപദ്ധതികൾ സ്ഥാപിക്കാൻ അനുയോജ്യമായ ഇടങ്ങൾ അതിനു വേണ്ടി നിയുക്തമാകുന്ന പ്രത്യേക സൗദി സാങ്കേതിക വിദഗ്ധരുടെ സംഘമായിരിക്കും തിരഞ്ഞെടുക്കുക. വൈദ്യുതോർജത്തിെൻറ ഉൽപാദനത്തിന് സാധ്യമായ ഏറ്റവും ഉയർന്ന കാര്യക്ഷമത കൈവരിക്കുന്ന വിധത്തിലാണ് ഇൗ പദ്ധതികൾ നടപ്പാക്കുക. സ്ഥലങ്ങൾ നിർണയിക്കുന്നതിനും ആവശ്യമായ ഭൂമി ലഭ്യമാക്കുന്നതിനും വിവിധ കക്ഷികളുമായി സഹകരിച്ച് നടപടികൾ കൈക്കൊള്ളും. രാജ്യത്ത് പുനരുൽപാദിപ്പിക്കാവുന്ന ഉൗർജപദ്ധതികളിൽ നിന്ന് പ്രയോജനം നേടുന്നതിന് സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആൻഡ് ടെക്നോളജി സോൺ അതിെൻറ നിക്ഷേപ പങ്കാളികൾക്കു വേണ്ട സേവനങ്ങളും നൽകുമെന്നും ഉൗർജമന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

