സാമൂഹിക പ്രവർത്തകൻ മുർഷിദിെൻറ മൃതദേഹം ഖബറടക്കി
text_fieldsമുർഷിദ്
ജീസാൻ: ദിവസങ്ങൾക്കുമുമ്പ് ജീസാനിൽ മരിച്ച സാമൂഹിക പ്രവർത്തകനും ഗൂഡല്ലൂർ ചെമ്പാല സ്വദേശിയുമായ 28 കാരൻ മുർഷിദിെൻറ മൃതദേഹം ഖബറടക്കി.ജീസാനിൽ അൽനദ െഡയറി കമ്പനിയിൽ അക്കൗണ്ടൻറായി ജോലിചെയ്യുകയായിരുന്ന ഇദ്ദേഹത്തെ രണ്ടാഴ്ച മുമ്പ് ജോലിചെയ്യുന്ന കമ്പനിയുടെ ശുചിമുറിയിൽ മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു.
അവിവാഹിതനായ ഇദ്ദേഹം ഉടനെ നാട്ടിൽ പോകാനും വിവാഹം കഴിക്കാനുമുള്ള ഒരുക്കത്തിലിരിക്കെയാണ് മരിച്ചത്. തികഞ്ഞ മതഭക്തനും മിതഭാഷിയുമായിരുന്ന ഇദ്ദേഹം ജീസാനിൽ സാമൂഹിക, സേവനരംഗത്ത് സജീവമായിരുന്നു. ജീസാനിലെ മഗരിയ്യ മഖ്ബറയിൽ നടന്ന ഖബറടക്ക ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. അന്ത്യകർമങ്ങൾക്ക് കുഞ്ഞിക്കോയ തങ്ങൾ, അഫ്സൽ സഖാഫി, ഇസ്ഹാഖ് ഇബ്രാഹീം, സിറാജ് കുറ്റ്യാടി, ഹാരിസ് കല്ലായി, ജലീൽ വാഴയൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

