Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസാമൂഹിക പ്രവർത്തകൻ...

സാമൂഹിക പ്രവർത്തകൻ അഹമ്മദ്​ മേലാറ്റൂർ നിര്യാതനായി

text_fields
bookmark_border
ahammed-melattor
cancel

റിയാദ്​: ആദ്യകാല പ്രവാസിയും റിയാദിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ അഹമ്മദ്​ മേലാറ്റൂർ (58) നിര്യാതനായി. റിയാദ്​ നവോദയ കലാസാംസ്​കാരിക വേദി ആക്ടിങ് പ്രസിഡൻറാണ്​. വെള്ളിയാഴ്​ച പുലർച്ചെ ബത്​ഹയിലെ ഫ്ലാറ്റിൽ വെച്ചാണ്​ ഹൃദയാഘാതമുണ്ടായി അന്ത്യം സംഭവിച്ചത്​. 1.30ഒാടെ ഉറക്കത്തിൽ നിന്നെഴുന്നേറ്റ്​ ബാത്ത്​റൂമിൽ പോയ അദ്ദേഹം അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും ആളെ കാണാതായതോടെ ഭാര്യ ഖമറുന്നിസ എഴുന്നേറ്റ്​ ചെന്ന്​ നോക്കു​േമ്പാഴാണ്​ നിലത്തുവീണുകിടക്കുന്നത്​ കണ്ടത്​. ഉടൻ പിടിച്ചെഴുന്നേൽപിക്കാൻ ശ്രമിക്കുകയും പുറത്തേക്ക്​ എത്തിക്കുകയും ചെയ്​തു. ഇരുവരും മാത്രമേ ഫ്ലാറ്റിലുണ്ടായിരുന്നുള്ളൂ. 

തൊട്ടടുത്ത ഫ്ലാറ്റുകളിലെ മലയാളികളെ വിവരമറിയിച്ചു. അതേ കെട്ടിടത്തിൽ താമസിക്കുന്ന പാക്കിസ്​താനി ഡോക്ടറുടെ സഹായത്തോടെ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ശൂമൈസി കിങ്​ സഉൗദ്‌ ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. 32 വർഷമായി റിയാദിലുള്ള അഹമ്മദ്​ ബത്​ഹ ശാര ഗുറാബിയിലെ ഇലക്​ട്രിക്കൽ ഉപകരണങ്ങളുടെ വിതരണ കമ്പനിയുടെ ഷോറൂമിലെ ജീവനക്കാരനാണ്​. മലപ്പുറം നിലമ്പൂരിനടുത്ത്​ മേലാറ്റൂർ സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ നിലമ്പൂരിൽ ചക്കാലക്കുത്തിലാണ്​ വീട്​ വെച്ച്​ താമസമുറപ്പിച്ചത്​. 

മെൽഹിൻ, മെഹർ എന്നീ രണ്ടാൺമക്കളാണുള്ളത്​. റിയാദ്​ ഇന്ത്യൻ സ്​കൂളിൽ പ്ലസ്​ടു വരെ പഠിച്ച ഇവരിൽ മെൽഹിൻ ഇപ്പോൾ ചെന്നൈയിൽ എൻജിനീയറാണ്​. മെഹർ നിലമ്പൂർ ചക്കാലക്കുത്തിലെ വീട്ടിൽ താമസിച്ച്​ നാട്ടിൽ പഠനം തുടരുന്നു. മക്കൾ തുടർവിദ്യാഭ്യാസത്തിനായി നാട്ടിലേക്ക്​ പോയതോടെ വർഷങ്ങളായി അഹമ്മദും ഭാര്യയുമാത്രമായിരുന്നു ബത്​ഹ ശാര റെയിലിലുള്ള ഫ്ലാറ്റിൽ. നഗരത്തി​ലെ മലയാളികളുടെ സാംസ്​കാരിക പ്രവർത്തനത്തി​​െൻറ തുടക്കം മുതൽ അഹമ്മദും രംഗത്തുണ്ടായിരുന്നു. റിയാദ്​ ഇന്ത്യൻ ഫ്രണ്ട്​ഷിപ്പ്​ അസോസിയേഷൻ (റിഫ) ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്​. സി.പി.എം അനുഭാവ സംഘടനയായ ന​േവാദയ രൂപവത്​കരിച്ച ശേഷം അതിൽ സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു. 

പരേതനായ ഉണ്ണി മൊയ്​തീനാണ്​ പിതാവ്​. ഉമ്മ ആയിഷ. ഭാര്യസഹോദരി ആയിഷയും ഭർത്താവ് ഫിറോസും റിയാദിലുണ്ട്. റിയാദിൽ വിപുലമായ സുഹൃദ്​ വലയമുള്ള അഹമ്മദി​​െൻറ മരണവിവരമറിഞ്ഞ്​ ധാരാളം ആളുകൾ ശുമൈസി ആശുപത്രിയിലും ബത്​ഹയിലെ താമസസ്​ഥലത്തും എത്തിയിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമവുമായി നവോദയ പ്രർത്തകർ രംഗത്തുണ്ട്​. ഞായറാഴ്​ചയോടെ കൊണ്ടുപോകാൻ കഴിയുമെന്നാണ്​ കരുതുന്നതെന്ന്​ അവർ അറിയിച്ചു. 

അനുശോചിച്ചു
റിയാദ്​: ആക്​ടിങ്​ പ്രസിഡൻറ്​ അഹമ്മദ്​ മേലാറ്റൂരി​​െൻറ നിര്യാണത്തിൽ റിയാദ്​ നവോദയ കലാസാംസ്​കാരിക വേദി കേന്ദ്ര കമ്മിറ്റിയോഗം അനുശോചിച്ചു. മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്​കാര ചടങ്ങുകൾക്ക്​ ശേഷം റിയാദിൽ അനുശോചന യോഗം ചേരുമെന്നും ഭാരവാഹികൾ അറിയിച്ചു. ഗൗരവമുള്ള വായനയേയും പുസ്തക സംസ്കാരത്തെയും ഉയർത്തിപ്പിടിച്ച് റിയാദിലെ സാസ്കാരികമണ്ഡലത്തിൽ സജീവമായി നിറഞ്ഞുനിന്ന അഹമ്മദ് മേലാറ്റൂരി​​െൻറ അകാലവിയോഗത്തിൽ ചില്ല സർഗവേദി അനുശോചനം രേഖപ്പെടുത്തുന്നതായി ഭാരവാഹികൾ അറിയിച്ചു. 

സാംസ്​കാരിക പ്രവർത്തകനെന്ന നിലയിൽ സജീവ സാന്നിദ്ധ്യം അറിയിച്ചിരുന്ന അഹമ്മദ്​ മേലാറ്റൂരി​​െൻറ വിയോഗം വേദനിപ്പിക്കുന്നതാണെന്ന്​ റിയാദിലെ മലയാളി സംഘടനകളുടെ പൊതുവേദിയായ എൻ.ആർ.കെ ​െവൽഫെയർ ഫോറം ചെയർമാൻ അശ്​റഫ്​ വടക്കേവിള, ജനറൽ കൺവീനർ ബാലചന്ദ്രൻ, ട്രഷറർ വി.കെ മുഹമ്മദ്​ എന്നിവർ അനുശോചന കുറിപ്പിൽ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newssocial workermalayalam newsAhamed Melattur Dead
News Summary - Social Worker Ahamed Melattur Dead -Gulf News
Next Story