Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസാ​മൂ​ഹി​ക സു​ര​ക്ഷ...

സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങ്​ –സി.​എ.​എം.​എ. ക​രീം

text_fields
bookmark_border
സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങ്​ –സി.​എ.​എം.​എ. ക​രീം
cancel
camera_alt

സൗ​ദി കെ.​എം.​സി.​സി സാ​മൂ​ഹി​ക സു​ര​ക്ഷാ​പ​ദ്ധ​തി​യി​ൽ​നി​ന്നു​ള്ള മ​ര​ണാ​ന​ന്ത​ര ആ​നു​കൂ​ല്യം ദ​മ്മാ​മി​ൽ മ​രി​ച്ച പ​ട്ടാ​മ്പി കൊ​ട​ലൂ​ർ സ്വ​ദേ​ശി​യു​ടെ കു​ടും​ബ​ത്തി​ന്​ നാട്ടിൽ നടന്ന ചടങ്ങിൽ

മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ സി.​എ.​എം.​എ. ക​രീം കൈ​മാ​റു​ന്നു

ദ​മ്മാം: പ്ര​വാ​സി​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും ക്ഷേ​മ​കാ​ര്യ​ങ്ങ​ളി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ നി​സ്സ​ഹാ​യ​രാ​യി നി​ൽ​ക്കു​മ്പോ​ൾ സൗ​ദി​യി​ലെ കെ.​എം.​സി.​സി ന​ട​ത്തു​ന്ന സാ​മൂ​ഹി​ക സു​ര​ക്ഷാ​പ​ദ്ധ​തി പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​ണെ​ന്ന് മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ സി.​എ.​എം.​എ. ക​രീം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജൂ​ലൈ​യി​ൽ ദ​മ്മാ​മി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം നി​ര്യാ​ത​നാ​യ പ​ട്ടാ​മ്പി കൊ​ട​ലൂ​ർ സ്വ​ദേ​ശി​യു​ടെ കു​ടും​ബ​ത്തി​ന് സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​യി​ൽ​നി​ന്നു​ള്ള മ​ര​ണാ​ന​ന്ത​ര ആ​നു​കൂ​ല്യം വി​ത​ര​ണം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ആ​റു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കു​ടും​ബ​ത്തി​നു​വേ​ണ്ടി കൊ​ട​ലൂ​ർ ശാ​ഖ മു​സ്​​ലിം ലീ​ഗ് ഭാ​ര​വാ​ഹി​ക​ൾ അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്ന്​ ഏ​റ്റു​വാ​ങ്ങി. ലീ​ഗ് പാ​ല​ക്കാ​ട്‌ ജി​ല്ല കൗ​ൺ​സി​ല​ർ പി. ​മു​ഹ​മ്മ​ദ് കു​ട്ടി ഹാ​ജി, മു​സ്​​ലിം ലീ​ഗ് പ​ട്ടാ​മ്പി മു​നി​സി​പ്പ​ൽ ട്ര​ഷ​റ​ർ പി. ​മൊ​യ്തീ​ൻ കു​ട്ടി, ശാ​ഖ ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ കെ. ​ഹൈ​ദ്രു​ട്ടി ഹാ​ജി, മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ൻ​റ്​ സൈ​ത​ല​വി വ​ട​ക്കേ​തി​ൽ, കൊ​ട​ലൂ​ർ ശാ​ഖ പ്ര​സി​ഡ​ൻ​റ്​ ശ​ക്കീ​ക്ക്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ മു​നീ​റ ഉ​നൈ​സ്, ഉ​നൈ​സ് പ​തി​യി​ൽ, ഷാ​ജി ക​രി​മ്പു​ള്ളി, മു​ജീ​ബ് പു​വ്വ​ക്കോ​ട്, നൗ​ഷാ​ദ് ആ​ലി​ക്ക​ൽ, ബാ​വ ആ​ലി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriateSocial Security SchemeC.A.M.A. Kareem
Next Story