‘മാധ്യമങ്ങളെ ഏതു നിലക്കും  വരുതിയിൽ നിർത്താൻ മോദി ശ്രമിക്കുന്നു’

08:41 AM
12/10/2017
ഫാഷിസ്​റ്റ്​ ഭരണകൂടവും മാധ്യമങ്ങളും എന്ന വിഷയത്തിൽ വാദി ദവാസിർ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ സി.പി സൈതലവി മുഖ്യ പ്രഭാഷണം നടത്തുന്നു

അസീര്‍: ലോകം കണ്ട ഇതര ഫാഷിസ്​റ്റ്​ ഭരണകൂടങ്ങളെപ്പോലെ മാധ്യമങ്ങളെ ഏതു നിലക്കും തങ്ങളുടെ വരുതിയിൽ നിർത്താൻ മോദി ഭരണകൂടം ശ്രമം നടത്തുന്നതായി  ചന്ദ്രിക ചീഫ് എഡിറ്റർ സി.പി സൈതലവി അഭിപ്രായപ്പെട്ടു. സാധാരണ പത്രപ്രവർത്തകർക്കപ്പുറം പത്ര ഉടമകളെയാണ് മോദി ലക്ഷ്യമിട്ടത്. അവർക്ക് സാമ്പത്തിക ഭദ്രത ഉണ്ടാക്കി കൊടുത്തും കൂടുതൽ പരസ്യങ്ങൾ നൽകിയും തനിക്ക് അനുകൂലമാക്കുകയും ഭരണകൂടത്തി​​െൻറ വരുതിയിൽ നിർത്തുകയുമാണ്​. ഇതിൽ എതിർപ്പ് പ്രകടിപ്പിക്കുന്നവരെയും ഭരണ വീഴ്ചകളെ തുറന്നു കാട്ടുന്നവരെയും ഭീഷണിപ്പെടുത്തുകയും വകവരുത്തുകയും ചെയ്യുന്ന സമീപനം ഹിറ്റ്ലറുടെ   ഭരണകൂടത്തെ ഓർമ്മിപ്പിക്കുന്നതാണ്. ഈ അപകടകരമായ സ്ഥിതിയിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ മതേതര ജനാധിപത്യ ശക്തികൾ കരുത്താർജിച്ച് ഐക്യത്തോടെ പ്രവർത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു ‘ഫാഷിസ്​റ്റ്​ ഭരണ കൂടവും മാധ്യമങ്ങളും’ എന്ന വിഷയത്തിൽ  കെ.എം.സി.സി വാദി ദവാസിർ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അൽഖർജ് സ​െൻററൽ കമ്മറ്റി പ്രസിഡൻറ്​ കെ.വി.എ അസീസ് ചുങ്കത്തറ  ഉദ്​ഘാടനം ചെയ്തു.  


പ്രസിഡൻറ്​ കന്നേറ്റി ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു.   ജീവകാരുണ്യപ്രവർത്തകൻ മൊയ്തീൻ കുട്ടി തെന്നല, അബൂബക്കർ പെരിന്തൽമണ്ണ   ഹജ്ജ് വാളണ്ടിയർമാർ എന്നിവരെ യോഗത്തിൽ  ആദരിച്ചു. അലി നീലേരി അമ്മിണിക്കാട് സത്താർ കായംകുളം, ബഷീര്‍ താനാളൂര്‍, മുഹമ്മദലി മേലാറ്റൂർ, വാളാട് അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. അബൂബക്കർ അൻവരി പെരിന്തൽമണ്ണ സ്വാഗതവും നവാസ് കൂട്ടായി നന്ദിയും പറഞ്ഞു. സിദ്ദീഖ് കൊപ്പം, ജലീൽ കുറ്റ്യാടി, ഹംസ കണ്ണൂർ, മൂസ കളത്തിൽ കാസിം, അനസ് ശ്രീകണ്ഠപുരം, ഇബ്രാഹിം പരപ്പനങ്ങാടി, മുഹമ്മദ് ഒളവട്ടൂർ, അഹമ്മദ് പൂക്കിപ്പറമ്പ്, പി.കെ അബ്​ദുല്ല, ഹാരിസ് ചോക്കോട് തുടങ്ങിയവർ നേതൃത്വം നൽകി.

COMMENTS