Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസമൂഹമാധ്യമ ദുരുപയോഗം:...

സമൂഹമാധ്യമ ദുരുപയോഗം: പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന്​

text_fields
bookmark_border
social-media
cancel

ദമ്മാം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട്​ ഇന്ത്യയിലാകമാനം നടക്കുന്ന പ്രക്ഷോഭ സാഹചര്യത്തിൽ ഗൾഫിലെ ഇന്ത്യക്കാർ ​സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നതിൽ സൂക്ഷ്​മത പുലർത്തണമെന്ന്​ അഭിപ്രായമുയരുന്നു. ജോലി ചെയ്യുന്ന രാജ്യത്തേയും ഭരണാധികാരികളേയും ആരാധനാലയങ്ങളേയും ആക്ഷേപിച്ച്​ സമൂഹമാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്യുന്നത്​ ശിക്ഷാർഹമാണ്​. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ പോസ്​റ്റുകളിട്ട ചില ഇന്ത്യക്കാരെ സൗദി പൊലീസ്​ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​.

എന്നാൽ ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഹാക്ക്​ ചെയ്​ത്​ വ്യാജ പോസ്​റ്റുകൾ നിർമിക്കുകയായിരുന്നു എന്ന പ്രചരണമാണ് ചില മാധ്യമങ്ങളും സംഘടനകളും നടത്തുന്നത്​. കഴിഞ്ഞ സൗദി ഭരണാധികാരിയെ മോശമായി ചിത്രീകരിച്ചും കഅ്​ബ പൊളിക്കണമെന്ന്​ ആഹ്വാനം നടത്തിയും പോസ്​റ്റിട്ട കർണാടക സ്വദേശിയെ അൽ ഹസയിലെ കമ്പനി തന്നെ പൊലീസിനെ ഏൽപിച്ചിരുന്നു.

ഇത്തരം പോസ്​റ്റുകൾ സൗദി അധിക​ൃതരുടെ ശ്രദ്ധയിൽപെട്ടാൽ മതം നോക്കാതെ തന്നെ കസ്​റ്റഡിയിലെടുക്കും. ശേഷം കൃത്യമായ അന്വേഷണത്തിനു ശേഷം ശിക്ഷ വിധിക്കും. രാജ്യത്തെ ഭരണകൂടത്തേയും, മക്ക മദീന ഉൾപ്പെടുന്ന ആരാധനാലയങ്ങളേയും മോശമായി ചിത്രീകരിക്കുന്നത്​ സൗദിയിൽ കുറ്റകരമാണ്​. സമൂഹമാധ്യമങ്ങളിൽ വ്യക്​തികളെയോ, സ്​ഥാപനങ്ങളേയോ ​സത്യവിരുദ്ധമായ രീതിയിൽ ചിത്രീകരിക്കുന്നതും കുറ്റകരമാണ്​. നേരത്തെ ലുലു ഹൈപർ മാർക്കറ്റിനെതിരെ തെറ്റിദ്ധരിപ്പിക്കുന്ന പോസ്​റ്റിട്ടവരെ ഇത്തരത്തിൽ പൊലീസ്​ കസ്​റ്റഡിയിലെടുത്തിരുന്നു.

ഖുർആൻ നിന്ദ നടത്തിയ മലയാളി അഞ്ച്​ വർഷത്തെ തടവിന്​ ശിക്ഷിക്കപെട്ട്​ ഇപ്പോഴും ദമ്മാം ജയിലിലുണ്ട്​. ഇത്തരക്കാരുടെ പോസ്​റ്റുകൾ ഷെയർ ചെയ്യുന്നതും ലൈക്ക്​ ചെയ്യുന്നതും കുറ്റകരമാണ്​. കർണാടക സ്വദേശി ചെയ്​ത പോസ്​റ്റിന്​ കുറഞ്ഞ സമയം കൊണ്ട്​ ആയിരക്കണക്കിന്​ ​ലൈക്കും ഷെയറുമാണ്​ കിട്ടിയത്​.

പൗരത്വഭേദഗതി നിയമവുമായി ബന്ധപെട്ട്​ സമൂഹമാധ്യമങ്ങളിൽ യോജിക്കുകയോ, വിയോജിക്കുകയോ ചെയ്യുന്നതോ, സംവാദങ്ങളിൽ ഏർപ്പെടുന്നതോ തടയുകയോ, കുറ്റകരമായി കാണുകയോ ചെയ്യില്ല. അതേസമയം, നിമയമവിരുദ്ധമായും അപര​​​െൻറ അവകാശങ്ങളെ ഹനിച്ചും ആക്ഷേപിച്ചും പോസ്​റ്റിടുന്നതാണ്​ കുറ്റകരമാകുന്നത്​. കഴിഞ്ഞ ദിവസം അറസ്​റ്റ്​ ചെയ്യപ്പെട്ട കർണാടക സ്വദേശിയുടെ വിഷയത്തിൽ ഇടപെടാൻ എംബസ്സി സാമൂഹ്യ പ്രവർത്തകരോട്​ അഭ്യർഥിക്കുകയും, അനുമതി പത്രം നൽകുകയും ചെയ്​തിട്ടുണ്ട്​.

അതേസമയം ‘ഭീകരവാദം മതമല്ല’ എന്ന മുന്നറിയിപ്പുമായി സൗദി അധികൃതർ സന്ദേശ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്​. ഇത്തരം നീക്കങ്ങൾ ശ്രദ്ധയിൽപെട്ടാൽ അറിയിക്കാനുള്ള നമ്പറുകളും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. സ്​നേഹവും സമാധാനവും തകർക്കുന്ന രീതിയിലുള്ള സമൂഹമാധ്യമ ഇടപെടലുകളിൽ നിന്ന്​ പ്രവാസികളെങ്കിലും മാറിനിൽക്കാൻ തയാറാകണമെന്നും, എല്ലാവരും ഹിന്ദി എന്ന ഒറ്റ മേൽവിലാസത്തിലാണ്​ സൗദിയിൽ നിലനിൽക്കുന്നതെന്ന ബോധം ഉണ്ടാകണമെന്നും സാമൂഹ്യ​പ്രവർത്തകൻ നാസർ മദനി പറഞ്ഞു. വിദ്വേഷം പരത്താനുള്ള ഇടമാക്കി സമൂഹമാധ്യമങ്ങളെ മാറ്റുന്നത്​ സൗദി അധികൃതർ ഗൗരവപൂർവമാണ്​ വീക്ഷിക്കുന്നതെന്നും എല്ലാവരും ജാഗ്രത പുലർത്തണമെന്നും സാമൂഹ്യപ്രവർത്തകൻ ഷാജി വയനാട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediagulf newssocial media misuse
News Summary - social media misuse and nri's -gulf news
Next Story