സോഷ്യൽ മലയാളി കൾച്ചറൽ കൂട്ടായ്മ 13ാ0 വാർഷികാഘോഷം
text_fieldsറിയാദിലെ സോഷ്യൽ മലയാളി കൾച്ചറൽ കൂട്ടായ്മ 13ാം വാർഷികാഘോഷം രക്ഷാധികാരി അനീഷ് അബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സോഷ്യൽ മലയാളി കൾച്ചറൽ കൂട്ടായ്മ (എസ്.എം.സി.കെ) 13ാം വാർഷികം ആഘോഷിച്ചു. റിയാദ് മലസിലെ അൽ മാസിൽ ഹാളിൽ നടന്ന പരിപാടി ആൻ മേരിയ ബേബിയുടെ പ്രാർഥന ഗാനത്തോടെ ആരംഭിച്ചു. പ്രസിഡന്റ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അനീഷ് അബ്രഹാം ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി ഷിജി ഫ്രാൻസിസ് സ്വാഗതവും കോ ഓഡിനേറ്റർ ജിേൻറാ തോമസ് നന്ദിയും പറഞ്ഞു.
ദീപ, രജിത എന്നിവർ അവതാരകരായി. ശ്രീജിത്ത് (സോന ഗോൾഡ്) മുഖ്യാതിഥി ആയിരുന്നു. ജനറൽ സെക്രട്ടറി ഫൈസൽ മുനീർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബേബി തോമസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ബിബി ജോയ്, ശിഹാബ് കൊട്ടുകാട്, പുഷ്പരാജ്, മൃദുല വിനീഷ്, ഡോ. മുഹമ്മദ് അൽ റഷീദ്, ഡൊമനിക് സാവിയോ, ജോണി തോമസ്, അജീഷ് രവി, ബിനോയ് ഉലഹന്നാൻ, ജാസ്മിൻ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. ശ്രീജിത്തിന് രക്ഷാധികാരി അനീഷ് അബ്രഹാമും ഷാരോൺ ഷരീഫിന് വെൽഫയർ കൺവീനർ സിജോയ് ചാക്കോയും ബിബിൻ ജോയിക്ക് പോഗ്രാം കൺവീനർ രഞ്ജു പീച്ചിഞ്ചേരിയും ഉപഹാരങ്ങൾ നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളായ അലക്സ് ബേബിയെ ജോയിന്റ് സെക്രട്ടറി ആൻസൻ ജയിംസ്, ക്രിസ്റ്റീന ജേക്കബിനെ ജോയിൻറ് ട്രഷറർ മുരുകൻ പിള്ളയും ബിനീഷ നിഷ ബിന്നി ജോർജിനെ എക്സിക്യൂട്ടിവ് മെംബർ ശോശാമ്മ ജിജിമോനും ഉപഹാരം നൽകി ആദരിച്ചു.
റിയാദ് കലാഭവൻ ടീം അവതരിപ്പിച്ച ‘ഇരകൾ’ എന്ന നാടകം, ശ്രീലാലിന്റെ മാജിക് ഷോ എന്നിവ പുതിയ ദൃശ്യാനുഭവമായി. റോബിന്റെ ഡി.ജെ ഷോ, തങ്കച്ചൻ വർഗീസിന്റെ ഗാനമേള, റിയാദ് ടാക്കീസിന്റെ ശിക്കാരിമേളം എന്നിവയും ആസ്വാദ്യകരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

