വിവേചനവും അസമത്വവും അവസാനിക്കാൻ സാമൂഹിക നീതി നടപ്പാക്കണം -പ്രവാസി വെൽെഫയർ
text_fieldsപ്രവാസി വെൽഫെയർ സംഘടിപ്പിച്ച പരിപാടിയിൽ നാഷനൽ കമ്മിറ്റി അംഗം മുഹ്സിൻ ആറ്റശ്ശേരി സംസാരിക്കുന്നു
ദമ്മാം: സ്വാതന്ത്ര്യം ലഭിച്ച് ഏഴര പതിറ്റാണ്ടിലധികം പിന്നിട്ടിട്ടും അസമത്വവും ജാതിവിവേചനവും നിലനിൽക്കുന്നത് ഇന്ത്യയിൽ സാമൂഹിക നീതി നടപ്പാവാത്തത് കൊണ്ടാണെന്ന് ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി സംഘടിപ്പിച്ച പഠനസംഗമം അഭിപ്രായപ്പെട്ടു.
വിഭവങ്ങളിലും അധികാരത്തിലുമുള്ള തുല്യ പങ്കാളിത്തത്തിലൂടെ മാത്രമേ വിവേചനം അവസാനിപ്പിക്കാൻ കഴിയൂ. ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട ദേശീയത സ്വാതന്ത്ര്യസമയത്തെ മുഴുവൻ വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്നതാണ്.
അതിനെ സാംസ്കാരിക ദേശീയത ഏകശിലയിലേക്ക് കൊണ്ടുപോകാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾകാണിച്ച നിസംഗതയാണ് വംശീയ രാഷ്ട്രീയം വേര് പിടിക്കാനുള്ള കാരണം. കെട്ടുകഥകളും പക്ഷപാതിത്വവും നിറഞ്ഞ ചരിത്രമാണ് ജനങ്ങൾക്കുമുന്നിൽ എത്തുന്നത്. സ്വാതന്ത്ര്യസമര ചരിത്രത്തിൽ പോലും ഇത് പ്രകടമാണെന്ന് പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു.
മുഹ്സിൻ ആറ്റശ്ശേരി, ഫൈസൽ കുറ്റ്യാടി, അബ്ദുറഹീം എന്നിവർ സംസാരിച്ചു. ഷബീർ ചാത്തമംഗലം അധ്യക്ഷത വഹിച്ചു. സാബിഖ് കോഴിക്കോട് ചർച്ച നിയന്ത്രിച്ചു. സുനില സലീം സ്വാഗതവും ശിഹാബ് മാങ്ങാടൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

