സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾ
text_fieldsകോയിസ്സൻ ബീരാൻകുട്ടി, ഫൈസൽ മമ്പാട്
ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ 2021-24 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജിദ്ദ ഷറഫിയയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ സോഷ്യൽ ഫോറം സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് അഷ്റഫ് മൊറയൂർ ഉദ്ഘാടനം ചെയ്തു. ഭാരവാഹി തെരഞ്ഞെടുപ്പ് ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അബ്ദുൽ ഗനി മലപ്പുറം, ജനറൽ സെക്രട്ടറി ആലിക്കോയ ചാലിയം എന്നിവർ നിയന്ത്രിച്ചു.
ഭാരവാഹികളായി കോയിസൻ ബീരാൻകുട്ടി (പ്രസി.), ഫൈസൽ മമ്പാട് (ജന. സെക്ര.), മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, മുനീർ പി.എം. ഗുരുവായൂർ (വൈ. പ്രസി.), മുഹമ്മദ് മുഖ്താർ, റാഫി ചേളാരി (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
ഹനീഫ കടുങ്ങല്ലൂർ, ഡോ. അസ്ലം കോട്ടക്കൽ, യാഹൂട്ടി തിരുവേഗപ്പുറ, സിദ്ദീഖ് എടക്കാട്, ഷരീഫ്കുഞ്ഞു കോട്ടയം, ജംഷീദ് ചുങ്കത്തറ, റഫീഖ് പഴമള്ളൂർ, ഷറഫുദ്ദീൻ പുത്തൂർപള്ളിക്കൽ എന്നിവരെ എക്സിക്യൂട്ടിവ് മെമ്പർമാരായും തെരെഞ്ഞടുത്തു.

