Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസാ​മൂ​ഹി​ക...

സാ​മൂ​ഹി​ക ശാ​ക്തീ​ക​ര​ണം; ലു​ലു ഗ്രൂ​പ്പി​ന് സൗ​ദി മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​െൻറ ആ​ദ​ര​വ്

text_fields
bookmark_border
സാ​മൂ​ഹി​ക ശാ​ക്തീ​ക​ര​ണം; ലു​ലു ഗ്രൂ​പ്പി​ന് സൗ​ദി മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​െൻറ ആ​ദ​ര​വ്
cancel
camera_alt

സൗ​ദി മാ​ന​വ​വി​ഭ​വ​ശേ​ഷി-​സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം ഡെ​പ്യൂ​ട്ടി മി​നി​സ്​​റ്റ​ർ ബ​ദ​ർ ബി​ൻ ഇ​ബ്രാ​ഹിം അ​ൽ സു​വൈ​ല​മി​ൽ നി​ന്നും ലു​ലു സൗ​ദി അ​റേ​ബ്യ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സ്, ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്സ് എ​ച്ച്.​ആ​ർ ആ​ൻ​ഡ്​ ലീ​ഗ​ൽ അ​ഫ​യേ​ഴ്സ് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്​​ദു​ല്ല ഹ​മ​ദ് അ​ൽ ഖ​ബ്ബാ​ബി​നാ​ഹ് എ​ന്നി​വ​ർ ചേ​ർ​ന്ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങു​ന്നു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ സാ​മൂ​ഹി​ക-​മാ​ന​വ​വി​ഭ​വ​ശേ​ഷി വി​ക​സ​ന മേ​ഖ​ല​ക​ളി​ൽ നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കി വ​രു​ന്ന ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന് രാ​ജ്യ​ത്തി​െൻറ ഔ​ദ്യോ​ഗി​ക ആ​ദ​ര​വ്. റി​യാ​ദി​ൽ ന​ട​ന്ന ‘സാ​മൂ​ഹി​ക സു​ര​ക്ഷാ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ശാ​ക്തീ​ക​ര​ണ ഫോ​റ​ത്തി​െൻറ’ സ​മാ​പ​ന ച​ട​ങ്ങി​ലാ​ണ്, പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന വി​ജ​യ​ശി​ല്പി​ക​ളി​ലൊ​രാ​ളാ​യ ലു​ലു ഗ്രൂ​പ്പി​നെ മാ​ന​വ​വി​ഭ​വ​ശേ​ഷി-​സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം പ്ര​ത്യേ​ക​മാ​യി ആ​ദ​രി​ച്ച​ത്.

ച​ട​ങ്ങി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ സോ​ഷ്യ​ൽ ഡെ​വ​ല​പ്‌​മെൻറ്​ ഡെ​പ്യൂ​ട്ടി മി​നി​സ്​​റ്റ​ർ ബ​ദ​ർ ബി​ൻ ഇ​ബ്രാ​ഹിം അ​ൽ സു​വൈ​ല​മി​ൽ നി​ന്നും ലു​ലു സൗ​ദി അ​റേ​ബ്യ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സ്, ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്സ് എ​ച്ച്.​ആ​ർ ആ​ൻ​ഡ്​ ലീ​ഗ​ൽ അ​ഫ​യേ​ഴ്സ് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്​​ദു​ല്ല ഹ​മ​ദ് അ​ൽ ഖ​ബ്ബാ​ബി​നാ​ഹ് എ​ന്നി​വ​ർ ചേ​ർ​ന്ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ ദേ​ശീ​യ വി​ക​സ​ന പ​ദ്ധ​തി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഈ ​ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ​ക്ക് കീ​ഴി​ൽ സ്വ​ദേ​ശി​ക​ൾ​ക്കാ​യി കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​നും, മി​ക​ച്ച തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​നം ന​ൽ​കി അ​വ​രെ ദീ​ർ​ഘ​കാ​ല സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്ക് ന​യി​ക്കാ​നും ലു​ലു​വി​ന് സാ​ധി​ച്ച​താ​യി മ​ന്ത്രാ​ല​യം വി​ല​യി​രു​ത്തി.

മ​ന്ത്രാ​ല​യ​ത്തി​െൻറ ഈ ​ഉ​ന്ന​ത അം​ഗീ​കാ​രം ഏ​റെ അ​ഭി​മാ​നം ന​ൽ​കു​ന്ന​താ​ണെ​ന്ന് ലു​ലു സൗ​ദി അ​റേ​ബ്യ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സ് പ്ര​തി​ക​രി​ച്ചു.

സൗ​ദി അ​റേ​ബ്യ​യി​ലു​ട​നീ​ളം സു​സ്ഥി​ര​മാ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​െൻറ പ്രാ​ധാ​ന്യം വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​ണ് ഈ ​പു​ര​സ്കാ​ര​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സൗ​ദി വി​ഷ​ൻ 2030-​െൻ​റ ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യാ​ണ് ലു​ലു​വി​െൻറ ഓ​രോ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​താ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. സ്വ​ദേ​ശി യു​വാ​ക്ക​ളെ​യും യു​വ​തി​ക​ളെ​യും ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന സ​മ​ഗ്ര​മാ​യ അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ ലു​ലു എ​ന്നും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Social empowerment; Lulu Group receives recognition from Saudi Ministry of Human Resources
Next Story