Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസാമൂഹികപ്രവർത്തകൻ...

സാമൂഹികപ്രവർത്തകൻ 'നഹ്​ദി ബാബുക്ക' പ്രവാസത്തോട് വിടപറയുന്നു

text_fields
bookmark_border
സാമൂഹികപ്രവർത്തകൻ നഹ്​ദി ബാബുക്ക പ്രവാസത്തോട് വിടപറയുന്നു
cancel
camera_alt

ജ​ന​സേ​വ​ന​ത്തി​ന് പി.​വി. ഹ​സ​ൻ സി​ദ്ദീ​ഖ്​ ബാ​ബു മീ​ഡി​യ​വ​ണ്‍ ബ്രേ​വ്ഹാ​ർ​ട്ട് പു​ര​സ്കാ​രം സ്വീ​ക​രി​ക്കു​ന്നു


ജി​ദ്ദ: ജീ​വ​കാ​ര​ണ്യ പ്ര​വ​ര്‍ത്ത​ക​നും മ​ത സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ​രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​വു​മാ​യ പി.​വി. ഹ​സ​ൻ സി​ദ്ദീ​ഖ്​ ബാ​ബു എ​ന്ന 'ന​ഹ്​​ദി ബാ​ബു​ക്ക' പ്ര​വാ​സ​ത്തി​ന്​ വി​രാ​മം കു​റി​ക്കു​ന്നു. ഒ​രാ​യു​ഷ്‌​കാ​ല​ത്തി​ല്‍ അ​പൂ​ർ​വം ചി​ല​ര്‍ക്ക് മാ​ത്രം ചെ​യ്​​തു​തീ​ര്‍ക്കാ​ന്‍ സൗ​ഭാ​ഗ്യം ല​ഭി​ക്കു​ന്ന നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യാ​ണ്​ 40 വ​ര്‍ഷ​ത്തെ പ്ര​വാ​സ​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹം ജി​ദ്ദ​യോ​ട് വി​ട​പ​റ​യു​ന്ന​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ഗ്ലോ​ബ​ൽ ഇ​സ്​​ലാ​മി​ക്​ ഫൗ​ണ്ടേ​ഷ​ന്‍ ഫോ​ര്‍ ബ്ലൈ​ൻ​ഡി​ന്​ കീ​ഴി​ല്‍ സൗ​ദി​യി​ലെ ന​ഹ്ദി ഫാ​ര്‍മ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ ബ്രെ​യ്​​ലി പ്ര​സ് സ്ഥാ​പി​ച്ച​ത് അ​ദ്ദേ​ഹ​ത്തി‍െൻറ സ്വ​പ്ന പ​ദ്ധ​തി​ക​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു. ഖു​ര്‍ആ​ന്‍ പ​രി​ഭാ​ഷ ഉ​ള്‍പ്പ​ടെ നി​ര​വ​ധി മ​ല​യാ​ള ക്ലാ​സി​ക്​ കൃ​തി​ക​ള്‍ െബ്ര​യി​ൽ ലി​പി​യി​ലേ​ക്ക് ഈ ​സം​രം​ഭ​ത്തി​ലൂ​ടെ മാ​റ്റാ​ൻ ക​ഴി​ഞ്ഞെ​ന്ന്​ ന​ഹ്ദി ബാ​ബു പ​റ​യു​ന്നു.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഡ​യാ​ലി​സി​സ് സെ​ന്‍റ​റു​ക​ളി​ല്‍ ഒ​ന്നാ​യ കൊ​ണ്ടോ​ട്ടി ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന് തു​ട​ക്കം കു​റി​ച്ച​തും ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു. പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ള്‍ക്കു​ള്ള കി​റ്റ് വി​ത​ര​ണം, പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ക്ക് സൗ​ജ​ന്യ​മാ​യി മ​രു​ന്ന് വി​ത​ര​ണം, താ​ന്‍ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ല്‍ നി​ര​വ​ധി മ​ല​യാ​ളി​ക​ള്‍ക്ക് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ സ​ഹാ​യി​ച്ച​ത് തു​ട​ങ്ങി ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ല്‍ അ​ദ്ദേ​ഹ​ത്തി‍െൻറ നി​ര​വ​ധി സം​ഭാ​വ​ന​ക​ളു​ണ്ടാ​യി. വി​വി​ധ കേ​സു​ക​ളി​ൽ അ​നു​കൂ​ല വി​ധി വ​ന്നി​ട്ടും സൗ​ദി ജ​യി​ലു​ക​ളി​ൽ​നി​ന്ന് സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ൾ കാ​ര​ണം നാ​ട്ടി​ൽ പോ​കാ​ൻ സാ​ധി​ക്കാ​തെ കു​ടു​ങ്ങി​യ 90 ഓ​ളം ആ​ളു​ക​ളെ നി​ര​ന്ത​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​ന്​ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞു.

കോ​വി​ഡ് കാ​ല​ത്ത് ജ​ന​സേ​വ​ന രം​ഗ​ത്തെ സേ​വ​നം പ​രി​ഗ​ണി​ച്ച്​ മീ​ഡി​യ​വ​ണ്‍ ബ്രേ​വ്ഹാ​ർ​ട്ട് പു​ര​സ്കാ​രം ഇ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു. കെ.​എം.​സി.​സി, ഒ.​ഐ.​സി.​സി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളും അ​ദ്ദേ​ഹ​ത്തെ ഈ​യി​ടെ ആ​ദ​രി​ച്ചി​രു​ന്നു. നാ​ട്ടി​ലെ​ത്തി​യാ​ലും മ​ത സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ ജ​ന​സേ​വ​ന രം​ഗ​ത്ത് സ​ജീ​വ​മാ​യി നി​ല​കൊ​ള്ളു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

1982 ലാ​ണ്​ ആ​ദ്യ​മാ​യി ജി​ദ്ദ​യി​ലെ​ത്തി​യ​ത്. ആ​ദ്യ ര​ണ്ടു വ​ര്‍ഷം ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ലും പി​ന്നീ​ട് ര​ണ്ട് വ​ര്‍ഷം മ​സ്​​ദ കാ​ര്‍ ക​മ്പ​നി​യി​ലും ജോ​ലി​ചെ​യ്ത ശേ​ഷം ന​ഹ്ദി ഫാ​ര്‍മ​സി ഗ്രൂ​പ്പി​ൽ അ​തി‍െൻറ ആ​രം​ഭ​ത്തി​ൽ ആ​ദ്യ​ത്തെ ജോ​ലി​ക്കാ​ര​നാ​യി ചേ​ർ​ന്നു. സ്ഥാ​പ​ന ഉ​ട​മ അ​ബ്ദു​ല്ല ആ​മി​ര്‍ ന​ഹ്ദി​യു​ടെ കീ​ഴി​ൽ ആ​ദ്യ​ത്തെ ജീ​വ​ന​ക്കാ​ര​ൻ. ഇ​ന്ന്​ ഗ​ൾ​ഫി​ലാ​കെ പ​ട​ർ​ന്നു​പ​ന്ത​ലി​ച്ച വ​ലി​യ ഫാ​ർ​മ​സി ശൃം​ഖ​ല​യാ​യി മാ​റി ന​ഹ്​​ദി.

ജി​ദ്ദ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ചെ​യ​ര്‍മാ​ന്‍, ജി​ദ്ദ ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സെ​ന്‍റ​ർ (മ​ദീ​ന റോ​ഡ്) ക​മ്മി​റ്റി വൈ​സ്​ പ്ര​സി​ഡ​ന്‍റ്, വേ​ള്‍ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ സ്​​ഥാ​പ​ക ട്ര​ഷ​റ​ര്‍, ഗു​ഡ്‌​വി​ൽ ഗ്ലോ​ബ​ൽ ഇ​നീ​ഷ്യേ​റ്റി​വ് ട്ര​ഷ​റ​ര്‍, ഹ​ജ്ജ്​ വെ​ല്‍ഫ​യ​ര്‍ ക​മ്മി​റ്റി അം​ഗം, സി.​എ​ച്ച്. സെ​ന്‍റ​ർ, കൊ​ണ്ടോ​ട്ടി ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ക​മ്മി​റ്റി അം​ഗം തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​ന​ങ്ങ​ൾ നി​ല​വി​ൽ വ​ഹി​ക്കു​ന്നു.

ഭാ​ര്യ: കെ. ​ഖ​മ​റു​ന്നി​സ. ഹാ​ദി​യ, ഹ​നൂ​സ, ഹു​സ്ന എ​ന്നി​വ​ര്‍ മ​ക്ക​ളും ഷാ​ഹി​ന്‍, റ​മീ​സ് എ​ന്നി​വ​ര്‍ മ​രു​മ​ക്ക​ളു​മാ​ണ്. സൗ​ദി​യി​ലു​ട​നീ​ളം വ​ലി​യ സൗ​ഹൃ​ദ​വൃ​ത്ത​ത്തി‍െൻറ ഉ​ട​മ​യാ​യ പി.​വി. ഹ​സ​ൻ സി​ദ്ദീ​ഖ്​ ബാ​ബു​വി​നെ 050 874 9164 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farewell to exile
News Summary - Social activist 'Nahdi Babuka' Farewell to exile
Next Story