റിദ-മാഡ്രിഡ് സോക്കർ സെവൻസ് ഫെസ്റ്റിന് 15ന് തുടക്കം
text_fieldsമാഡ്രിഡ് സോക്കർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദമ്മാം: മാഡ്രിഡ് ഫുട്ബാൾ ക്ലബ് എട്ടാം വാർഷികത്തോടനുബന്ധിച്ച്, ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന റിദ-ഹസാർഡ് മാഡ്രിഡ് സോക്കർ സെവൻസ് ഫെസ്റ്റ് ഈ മാസം 15ന് നടക്കും. ദമ്മാം 91ലെ ലാ സ്റ്റേഡിയത്തിലാണ് മത്സരമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന് കീഴിലെ 20 ടീമുകൾ അണിനിരക്കുന്ന ടൂർണമെന്റിൽ സൗദിയിലെയും നാട്ടിലെയും 200ൽപരം കളിക്കാർ വിവിധ ടീമുകൾക്കായി ബൂട്ടണിയും.
നാല് ആഴ്ചകളിലെ, എട്ട് ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിന്റെ കലാശപ്പോരാട്ടം ഒക്ടോബർ ഏഴിന് നടക്കും.
ഉദ്ഘാടന, സമാപന ചടങ്ങുകളിൽ സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖർ പങ്കെടുക്കും. പൊതുവിടങ്ങളിൽനിന്നും പൊതുകളിക്കളങ്ങളിൽ നിന്നുമൊക്കെ വിട്ടുനിന്ന് പുതിയ തലമുറ ലഹരിക്കും ലഹരി ഉപയോഗ-വിപണനങ്ങളിലേക്കുമൊക്കെയായി വഴി തെറ്റിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തെ മുൻനിർത്തി 'ലഹരിക്ക് പകരം ഫുട്ബാളിനെ ലഹരിയാക്കൂ' എന്ന കാലോചിതമായ ഒരു സാമൂഹിക സന്ദേശത്തെ പ്രവാസലോകത്തും ഉയർത്തിപ്പിടിക്കുന്നതിന് കൂടി വേണ്ടിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ചെയർമാൻ നാസർ ആലുങ്ങൽ, ജനറൽ കൺവീനർ സഹീർ മജ്ദാൽ, ഡിഫ വൈസ് പ്രസിഡന്റ് നാസർ വെള്ളിയത്ത്, മാഡ്രിഡ് ക്ലബ് ജനറൽ സെക്രട്ടറി ഹാരിസ് നീലേശ്വരം, ഡയറക്ടർ ഷഫീർ മണലോടി, കോഓഡിനേറ്റർ യു.കെ. അബ്ദുസലാം തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

