അസീർ സോക്കർ: കാസ്ക് എഫ്.സി ടീം ജേതാക്കൾ
text_fieldsഅസീർ സോക്കർ ജേതാക്കളായ കാസ്ക് എഫ്.സി ടീം ട്രോഫിയുമായി
അബഹ: അസീർ പ്രവാസി സംഘം ബലിപെരുന്നാൾ രണ്ട്, മൂന്ന് ദിനങ്ങളിലായി സംഘടിപ്പിച്ച ‘അസീർ സോക്കർ 2024’ ഫുട്ബാൾ മത്സരത്തിൽ കാസ്ക് എഫ്.സി ടീം ജേതാക്കളായി. ഫാൽക്കൺ എഫ്.സിയുമായി നടന്ന ഫൈനലിൽ അനുവദിച്ച സമയത്ത് ഇരു ടീമുകളും ഗോളടിക്കാത്തതിനെ തുടർന്ന് ഷൂട്ട്ഔട്ടിൽ കാസ്ക് എഫ്.സി, ഫാൽക്കൺ എഫ്.സിയെ പരാജയപ്പെടുത്തുകയായിരുന്നു.
സെമിയിൽ മെട്രോ സ്പോർട്സിനെ പരാജയപ്പെടുത്തി കാസ്കും വാർസോൺ എഫ്.സിയെ പരാജയപ്പെടുത്തി ഫാൽക്കണും ഫൈനലിൽ എത്തി. പെരുന്നാൾ രണ്ട്, മൂന്ന് ദിനങ്ങളിൽ ഖമീസ് മുശൈത്ത് വാദി ദമക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഖമീസിലെ പ്രമുഖരായ നാല് ടീമുകളടക്കം എട്ടു ടീമുകൾ മാറ്റുരച്ചു. കളിയുടെ രണ്ടാം ദിനം സെമിഫൈനൽ മത്സരശേഷം വോയിസ് ഓഫ് ഖമീസിന്റെ ഗാനമേളയും വിവിധ കലാപ്രകടനങ്ങളും അരങ്ങേറി.
അസീർ പ്രവാസി സംഘം പ്രസിഡൻറ് വഹാബ് കരുനാഗപ്പള്ളി, ആക്ടിങ് സെക്രട്ടറി സുരേഷ് മാവേലിക്കര, റഷീദ് ചെന്ത്രാപ്പിന്നി എന്നിവർ നേതൃത്വം നൽകി.വിജയികളായ കാസ്ക്കിന് മൈ കെയർ സ്പോൺസർ ചെയ്ത ട്രോഫിയും 15,000 റിയാൽ കാഷ് പ്രൈസും മൈ കെയർ സി.ഇ.ഒ അജ്മൽ അനൂപും അസീർ സോക്കർ കൺവീനർ രാജേഷ് കറ്റിട്ടയും ചേർന്ന് കൈമാറി. റണ്ണറപ്പായ ഫാൽക്കൺ എഫ്.സിക്കുള്ള കലവറ ഫാമിലി റസ്റ്റാറൻറ് സ്പോൺസർ ചെയ്ത ട്രോഫിയും 7,500 റിയാൽ കാഷ് പ്രൈസും കലവറ മാനേജിങ് പാർട്ണർ മുനീർ ചക്കുവള്ളിയും സംഘാടക സമിതി ചെയർമാൻ നവാബ് ഖാൻ ബീമാപള്ളിയും ചേർന്ന് സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

