സംഗമം സോക്കർ 2025; രണ്ടാംവാരത്തിൽ എൽ ഫിയാഗോ എഫ്.സിക്ക് ജയം
text_fieldsറിയാദിൽ നടക്കുന്ന ക്ലൗഡ്ബെറി ഡെന്റൽ ഇന്റർനാഷനൽ ബൈ എ.ജി.സി സംഗമം സോക്കർ രണ്ടാംവാര മത്സരത്തിൽനിന്ന്
റിയാദ്: തെക്കേപ്പുറം പ്രാദേശിക കൂട്ടായ്മയായ സംഗമം കൾചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന 31ാമത് ക്ലൗഡ്ബെറി ഡെന്റൽ ഇന്റർനാഷനൽ ബൈ എ.ജി.സി സംഗമം സോക്കർ 2025 പവേർഡ് ബൈ ന്യൂ സ്പൈഡർ പ്ലസ് ഫുട്ബാൾ ടൂർണമെന്റിന്റെ രണ്ടാംവാര മത്സരത്തിലെ ആദ്യ കളിയിൽ ടീം എൽ ഫിയാഗോ എഫ്.സിക്ക് വിജയം. ടീം കിക്കെഴ്സ് എഫ്.സിക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു വിജയം.
എൽ ഫിയാഗോ എഫ്.സി താരം യാസർ ആയിരുന്നു കളിയിലെ മാൻ ഓഫ് ദി മാച്ച്. അദ്ദേഹത്തിനുള്ള ടൈം ഹൗസ് പുരസ്കാരം ടെഫ ആക്ടിങ് ചെയർമാൻ ആൻഡ് സി.എം.സി ഐ.ടി ഹെഡ് താജുദ്ദീൻ പി മാളിയേക്കലും സംഗമം ട്രോഫി ഡാഫൊഡിൽസ് ഗ്രൂപ് എം.ഡി ഹൈസം ആദമും ചേർന്നു സമ്മാനിച്ചു.
സംഗമം ജൂനിയർ വിഭാഗത്തിൽ ഖിദിയ യുനൈറ്റഡും അത്ലറ്റികോ അൽ ദിരിയ ടീമും മാറ്റുരച്ച മത്സരം സമനിലയിൽ അവസാനിച്ചു. ഖിദിയ യുനൈറ്റഡ് ടീമിന്റെ റെമിൻ ഷാഹിദ് ആയിരുന്നു കളിയിലെ മാൻ ഓഫ് ദി മാച്ച്. സംഗമം ജനറൽ സെക്രട്ടറി എസ്.വി ഹനാൻ ബിൻ ഫൈസൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സമ്മാനിച്ചു. റിയാദ് പയനീർസും തെക്കേപ്പുറം ഫാൽക്കൺ ടീമും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു.
റിയാദ് പയനീർസിന്റെ ജലാൽ ആയിരുന്നു കളിയിലെ മാൻ ഓഫ് ദി മാച്ച്. മാൻ ഓഫ് ദി മാച്ചിനുള്ള ടൈം ഹൗസ് പുരസ്കാരം സേഫ്റ്റി മോർ എം.ഡി കെ.പി ഹാരിസും സംഗമം ട്രോഫി പ്രസിഡന്റ് പി.എം മുഹമ്മദ് ഷാഹിനും ചേർന്നു സമ്മാനിച്ചു . ദി ബോളിവുഡ് ലോഞ്ച് റസ്റ്റാറന്റ് എം.ഡി അബ്ദുൽ റസാഖ്, ടെഫ ആക്ടിങ് ചെയർമാൻ ആൻഡ് സി.എം.സി ഐ.ടി ഹെഡ് താജുദ്ദീൻ പി മാളിയേക്കൽ, ഈസി കുക്ക് എം.ഡി ആദിൽ ഷരിഫ്, നാട്ടിൽനിന്നും സന്ദർശനത്തിനെത്തിയ ഇമ്പിച്ചമ്മു വലിയകം, ടീ ടൈം സൗദി എം.ഡി ഹസ്സൻ കോയ മുല്ലവീട്ടിൽ, കെ.എൻ അഡ്വെർടൈസിങ് എം.ഡി എസ്.എം മുഹമ്മദ് യൂനുസ് അലി, എസ്.എം യൂനുസ് ജിദ്ദ, മിനവർ ഒജി ദമ്മാം, സംഗമം പ്രസിഡന്റ് പി.എം മുഹമ്മദ് ഷാഹിൻ, വൈസ് പ്രസിഡന്റ് പി. സലിം സ്റ്റാർ, ട്രഷറർ ഒ.കെ. ഫാരിസ് എന്നിവർ ജൂനിയർ, സീനിയർ മത്സരങ്ങളിൽ കളിക്കാരുമായി പരിചയപ്പെട്ടു. സംഗമം സ്പോർട്സ് കൺവീനർ ഡാനിഷ് ബഷീർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

