സോക്കർ 2024 ഫുട്ബാൾ ടൂർണമെൻറിൽ ഫാൽക്കൺ എഫ്.സി ജേതാക്കൾ
text_fieldsനജ്റാൻ കെ.എം.സി.സി പെരുന്നാൾ പൊലിവ് സോക്കർ 2024 ഫുട്ബാൾ ടൂർണമെൻറിൽ ജേതാക്കളായ ഫാൽക്കൺ എഫ്.സി ടീം
നജ്റാൻ: നജ്റാൻ കെ.എം.സി.സി പെരുന്നാൾ പൊലിവ് സോക്കർ 2024 ഫുട്ബാൾ ടൂർണമെൻറ് ഫൈനലിൽ ഫോക്കസ് എഫ്.സി ടീമിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച് ഫാൽക്കൺ എഫ്.സി ജേതാക്കളായി. വിച്ചു തിരുവനന്തപുരം വിജയ ഗോൾ നേടി.ടൂർണമെൻറിലെ മികച്ച കളിക്കാരനായി എബിൻ ഫോക്കസും മികച്ച ഗോൾ കീപ്പറായി ഷഫീർ പെരിന്തൽമണ്ണയും തിരഞ്ഞെടുക്കപ്പെട്ടു. വ്യക്തിഗത ഷൂട്ടൗട്ട് മത്സരത്തിൽ റോബിൻ തൃശൂർ വിജയിച്ചു. കുട്ടികൾക്കുള്ള നിരവധി പരിപാടികളും സംഘടിപ്പിച്ചു.
നജ്റാനിലെ സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിന് ആളുകളെത്തിയിരുന്നു. കുവൈത്തിൽ അഗ്നിബാധയിൽ മരിച്ചവർക്ക് അനുശോചനത്തോടെയാണ് മത്സരം തുടങ്ങിയത്. നജ്റാനിലെ പൗരപ്രമുഖൻ ഹസ്സൻ മർഗാൻ, മനാഫ് വൈദ്യരങ്ങാടി (ഷിഫ മെഡിക്കൽസ്), അബ്ദുല്ല പുല്ലക്കോൾ (കിങ്ഡം പെയിൻറ്) എന്നിവർ വിജയികൾക്കുള്ള ട്രോഫിയും കാഷ് പ്രൈസും വിതരണം ചെയ്തു.
അബ്ദുൽ ജബ്ബാർ പനങ്ങാങ്ങര, അബ്ദുസ്സലാം പൂളപൊയിൽ, സലീം ഉപ്പള, നൗഫൽ കുളത്തൂർ, ഉസ്മാൻ കാളികാവ്, ഖലീൽ ചെറുതിരുത്തി, അഷ്റഫ് കൊണ്ടോട്ടി, റസാഖ് ചെമ്മാട്, അക്ബർ താനൂർ, മൊയ്തീൻ കുറുവ, ഷറഫു മമ്പാട്, മുസ്തഫ ഫറൂഖ്, കരീം അടിവാരം, ഫൈസൽ ദഹറാൻ, റഷീദ് കൂടത്തായി, സാദിഖ് കൊല്ലം, ഷഫീഖ് ആനമങ്ങാട്, ഷറഫു പൂളപൊയിൽ, ഹനീഫ ഉപ്പള, ബാസിം അറീസ, ഗഫൂർ കുറ്റിപ്പുറം, ജാഫർ ഇരിട്ടി, സുബൈർ കാസർകോട്, ജസി സുൽത്താന, സൈനുദ്ദീൻ കാസർകോട്, സൈനു സുൽത്താന ഫൈസൽ അബോണ, നിസാർ ജുർബ, അൻവർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

