Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദക്ഷിണ സൗദിയിൽ...

ദക്ഷിണ സൗദിയിൽ മഞ്ഞുവീഴ്​ച

text_fields
bookmark_border
saudi
cancel
camera_alt

അസീർ പ്രവിശ്യയിലെ ബല്ലസ്​മറിൽ മഞ്ഞുറഞ്ഞുകിടക്കുന്ന കാഴ്​ച

റിയാദ്​: ദക്ഷിണ സൗദിയിൽ അസീർ മേഖയിലെ ചില പ്രദേശങ്ങളിൽ ശക്തമായ മഞ്ഞുവീഴ്​ചയുണ്ടായി. തിങ്കളാഴ്​ച രാവിലെയാണ്​ ബല്ലസ്​മറി​െൻറ ഭാഗങ്ങളിൽ മഞ്ഞുറഞ്ഞു കിടക്കുന്നത്​ ശ്രദ്ധയിൽപ്പെട്ടതെന്നും ഇൗ മേഖല​യുടെ പ്രത്യേകതകൾ പരിഗണിക്കു​േമ്പാൾ ഇത്​ അപൂർവമായ ഒരു സംഭവമാണെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സമുദ്രനിരപ്പില്‍നിന്ന് 3000 മീറ്റർ ഉയരത്തിലാണ്​ ഇൗ പ്രദേശങ്ങൾ. റോഡുകളിലും മരചില്ലകളിലും നിർത്തിയിട്ട വാഹനങ്ങളിലുമെല്ലാം മഞ്ഞുവീണ്​ ഉറഞ്ഞുകിടക്കുകയാണ്​. എവിടെയും മഞ്ഞി​െൻറ ധവളിമയാണ്​ കാണുന്നത്​. കുറ്റിക്കാടുകളുടെ പച്ചപ്പിനിടയിൽ മഞ്ഞുറഞ്ഞുകിടക്കുന്നത്​ പ്രദേശത്തി​െൻറ കാഴ്​ചയെ മനോഹരമാക്കിയിട്ടുണ്ട്​. ഇതി​െൻറ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabia
News Summary - snowfall in ballasmar
Next Story