Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽലൗസ് മലനിരകളിൽ വീണ്ടും മഞ്ഞുവീഴ്ച
text_fieldsbookmark_border
മഞ്ഞുവീഴ്ചയുണ്ടായ തബൂക്കിലെ അൽലൗസ് മലനിരകൾ
തബൂക്ക്: തബൂക്കിലെ അൽലൗസ് മലനിരകളിൽ വീണ്ടും മഞ്ഞുവീഴ്ച. ചൊവ്വാഴ്ച രാത്രി മുതൽ തുടങ്ങിയ മഞ്ഞുവീഴ്ച ബുധനാഴ്ച രാവിലെ വരെ തുടർന്നു. മലനിരകളാകെ വെള്ളപുതച്ച നിലയിലാണ്. പ്രദേശത്ത് തണുപ്പും ശക്തമായിട്ടുണ്ട്.
ഒരാഴ്ച മുമ്പ് സമാനമായ നിലയിൽ അൽലൗസ് മലനിരകളിൽ ശക്തമായ മഞ്ഞു വീഴ്ചയുണ്ടായിരുന്നു. തബൂക്കിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി ആളുകൾ മലനിരകൾ മഞ്ഞ് പുതച്ചത് കാണാനെത്തുന്നുണ്ട്. ഇതൊരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിട്ടുണ്ട്.
നിരവധി പേരാണ് ഇപ്പോഴും സ്ഥലത്തെത്തുന്നത്. പ്രദേശത്തെ മനോഹരമായ ദൃശ്യങ്ങൾ കാമറകളിൽ ഒപ്പിയെടുക്കാൻ സ്യൂട്ട് ധരിച്ച് ഫോട്ടോഗ്രാഫർമാരും സ്ഥലത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

