Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ഞ്ഞു​പു​ത​ച്ച്​...

മ​ഞ്ഞു​പു​ത​ച്ച്​ ത​ബൂ​ഖും വ​ട​ക്ക​ൻ മേ​ഖ​ല​യും

text_fields
bookmark_border
മ​ഞ്ഞു​പു​ത​ച്ച്​ ത​ബൂ​ഖും വ​ട​ക്ക​ൻ മേ​ഖ​ല​യും
cancel

റി​യാ​ദ്​: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ത​ബൂ​ഖി​ലെ വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച അ​തി​ശ​യ​ക​ര​മാ​യ ചി​ല പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ ബാ​ക്കി​വെ​ച്ച​താ​യി റി​പ്പോ​ർ​ട്ട്.

നി​ര​വ​ധി പ്ര​ദേ​ശ​വാ​സി​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​പൂ​ർ​വ മ​ഞ്ഞു​വീ​ഴ്‌​ച​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പോ​സ്​​റ്റ്​ ചെ​യ്​​ത​തോ​ടെ ലോ​ക ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച മ​നോ​ഹ​ര കാ​ഴ്ച​യാ​യി മാ​റി. ഒ​ട്ട​ക​ങ്ങ​ളും ക​ള്ളി​മു​ള്‍ച്ചെ​ടി​ക​ളും മ​ണ​ല്‍പ്പ​ര​പ്പു​മെ​ല്ലാം മ​ഞ്ഞി​ല്‍ പു​ത​ഞ്ഞു കി​ട​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ത​ബൂ​ഖി​ൽ​നി​ന്ന് പു​റ​ത്തു​വ​ന്ന​ത്. മ​ഞ്ഞു വീ​ഴ്‌​ച​യു​ടെ ആ​ഘാ​ത​ത്തി​ൽ ഒ​ട്ട​ക​ങ്ങ​ൾ വീ​ണ പ്ര​ദേ​ശ​ത്തെ ചി​ത്ര​ങ്ങ​ൾ ഇ​തി​നോ​ട​കം വൈ​റ​ലാ​യി. ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യും ക​ഠി​ന ത​ണു​പ്പും സൗ​ദി​യു​ടെ വ​ട​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കാ​ലാ​വ​സ്ഥ കേ​ന്ദ്ര​ത്തി​െൻറ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മു​ന്ന​റി​യി​പ്പ് ശ​രി​വെ​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു പ്ര​കൃ​തി​പ്ര​തി​ഭാ​സ​ങ്ങ​ൾ പ്ര​ക​ട​മാ​യ​ത്.

ത​ബൂ​ഖി​െൻറ വ​ട​ക്കു​പ​ടി​ഞ്ഞാ​റ് അ​ല​ഖ​ൻ പ​ട്ട​ണ​ത്തി​ലും അ​ൽ​ലോ​സ് പ​ർ​വ​ത​നി​ര​ക​ളി​ലും ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് ഏ​റ്റ​വും ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യു​ണ്ടാ​യ​ത്. മ​ഞ്ഞു​വീ​ഴ്ച മൂ​ലം മ​ണ​ൽ പ​ര​പ്പു​ക​ളും ചെ​ടി​ക​ളും വെ​ള്ള​പു​ത​ച്ച കാ​ഴ്ച ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​ണ് പ​ക​ർ​ന്നു​ത​രു​ന്ന​ത്. പ്ര​ദേ​ശ​ത്തെ കാ​ലാ​വ​സ്ഥ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തു​ന്ന​തും മ​ഞ്ഞു​രു​കു​ന്ന​തും മ​രു​ഭൂ​മി​യി​ലെ മ​ണ​ൽ​പ​ര​പ്പ് വെ​ള്ള പു​ത​പ്പി​ന​ടി​യി​ൽ​നി​ന്നും വെ​ളി​യി​ൽ വ​രു​ന്ന​തും കാ​ണാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് പ്ര​ദേ​ശ വാ​സി​ക​ൾ.

സൗ​ദി​യി​ലെ ഇൗ ​പ്ര​ദേ​ശ​ങ്ങ​ൾ​ക്കു പു​റ​മെ ഇൗ ​മേ​ഖ​ല​യോ​ട്​ ചേ​ർ​ന്നു​വ​രു​ന്ന ജോ​ർ​ഡ​ൻ, സി​റി​യ, ല​ബ​നാ​ൻ, ഫ​ല​സ്തീ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും മ​ഞ്ഞു​വീ​ഴ്ച ക​ന​ത്ത രീ​തി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി അ​റ​ബ് പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

റോ​ഡു​ക​ളി​ലെ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ട​താ​യും കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​െ​വ​പ്പു​ക​ൾ വ​രെ പ​ല​യി​ട​ത്തും മാ​റ്റി​വെ​ച്ച​താ​യും വാ​ർ​ത്ത​യു​ണ്ട്. മ​ഞ്ഞു​വീ​ഴ്‌​ച മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് സി​വി​ൽ ഡി​ഫ​ൻ​സ് വി​ഭാ​ഗ​ത്തി​െൻറ​യും മ​റ്റു സു​ര​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പ​ട്രോ​ളി​ങ്ങും നി​രീ​ക്ഷ​ണ​വും ഏ​ർ​പ്പെ​ടു​ത്തി.

tabouk_snow

tabouk_snow_1

tabouk_snow_2

ഫോ​േ​ട്ടാ: ത​ബൂ​ക്കി​ലെ മ​ഞ്ഞു​വീ​ഴ്​​ച​യു​ടെ കാ​ഴ്​​ച​ക​ൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story