കാലിക്കറ്റ് മ്യൂസിക് ലവേഴ്സിെൻറ 'സ്നേഹ നിലാവ്'
text_fieldsമുംതാസ് അബ്്ദുറഹ്മാനുള്ള ഉപഹാരം ഹിഫ്സുറഹ്മാൻ നൽകുന്നു
ജിദ്ദ: കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് ജിദ്ദ 'സ്നേഹ നിലാവ്' എന്ന പേരിൽ സംഗീത പരിപാടി സംഘടിപ്പിച്ചു. ഉപരിപഠനാർഥം നാട്ടിലേക്ക് പോകുന്ന ജിദ്ദയിലെ പ്രമുഖ കീബോർഡ് ആർട്ടിസ്റ്റ് വെബ്സാൻ മനോജ് ഖാൻ, റിഥം പാഡ് ആർട്ടിസ്റ്റ് ഇലാൻ മനോജ് ഖാൻ, സിനിമ പിന്നണി ഗായിക കൂടിയായ മുംതാസ് അബ്ദുറഹ്മാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ജിദ്ദ സീസൺസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജിദ്ദയിലെ പ്രമുഖർ പങ്കെടുത്തു. തുടർന്ന് ലൈവ് ഓർകസ്ട്രയും അരങ്ങേറി. പ്രസിഡൻറ് വി.പി. ഹിഫ്സുറഹ്മാൻ അധ്യക്ഷത വഹിച്ചു.
വെബ്സാൻ മനോജ് ഖാനും ഇലാൻ മനോജ് ഖാനും മുംതാസ് അബ്ദുറഹ്മാനുമുള്ള ഉപഹാരം ഹിഫ്സുറഹ്മാൻ നൽകി. പ്രത്യേക ഉപഹാരം സീനിയർ മെംബർ യൂസുഫ് ഹാജി നൽകി. മുസാഫിർ, അബ്ദുൽ മജീദ് നഹ, മോഹൻ ബാലൻ, നൗഫൽ, ഷിബു തിരുവനന്തപുരം, സാക്കിർ മദാരി, ഇസ്മാഈൽ മരുദേരി, ഡോ. ഇന്ദു, സീതി കൊളക്കാടൻ, മീർ ഗസൺഫാർ അലി സാകി, അസ്ലം, കബീർ കൊണ്ടോട്ടി, ഹസ്സൻ യമഹ, യൂസഫ് ഹാജി കൊളത്തറ, മനോജ് ഖാൻ തുടങ്ങിയവർ സംസാരിച്ചു. ജമാൽ പാഷ, സിക്കന്തർ, മൻസൂർ ഫറോക്, മാത്യു വർഗീസ്, നാസർ മോങ്ങം, ബൈജു ദാസ്, ജാഫർ വയനാട്, മൻസൂർ നിലമ്പൂർ, സജീവ് ലാൽ, മൻസൂർ കാലിക്കറ്റ്, മുംതാസ് അബ്ദുറഹ്മാൻ, ഡോ. മിർസാന ഷാജു, ആഷാ ഷിജു, റെഹാന സുധീർ, സോഫിയ സുനിൽ, ഖദീജ, വിജിഷ ഹരീഷ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
റഷീദ് കൊളത്തറ സ്വാഗതവും അഷ്റഫ് അൽ അറബി നന്ദിയും പറഞ്ഞു. മനാഫ് കാലിക്കറ്റ്, ഷാജഹാൻ ബാബു, അബ്ദുൽ മജീദ് വെള്ളയോട്ട്, സുധീർ വർക്കല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

