എസ്.എൻ.ഇ.സി റിയാദ് ചാപ്റ്റർ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsറിയാദ്: എസ്.എൻ.ഇ.സി റിയാദ് ചാപ്റ്റർ സുലൈ ഇസ്തിറാഹയിൽ 'ഇൻതിലാഖ് 2026 - മുന്നേറ്റം' എന്ന ശീർഷകത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. അംഗങ്ങൾക്കിട യിൽ സൗഹൃദവും ഐക്യവും വളർത്തുന്നതിനൊപ്പം വ്യക്തിത്വ വികാസം, നേതൃത്വപരിശീലനം, ആത്മീയ ഉണർവ്, കൂട്ടായ പ്രവർത്തനം, സമസ്തയുടെ പ്രവർത്തന ങ്ങൾ ശാക്തീകരിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു ക്യാമ്പ് ഒരുക്കിയത്.
ഷമീർ പുത്തൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ബഷീർ താമരശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉമർ കോയ ഹാജി, ജലാൽ മൗലവി ഇരുമ്പുചോല, ഇസ്മായിൽ ഫൈസി, മുസമ്മിൽ കാടേരി എന്നിവർ ആശംസാ പ്രസംഗം നടത്തി. ജാബിർ മാസ്റ്റർ വ്യക്തിത്വ വികസന ക്ലാസ് നടത്തി. ശാഫി ഉസ്താദ് ഒമശ്ശേരി ആത്മീയ പ്രഭാഷണം നടത്തി. 'ഇഷ്ക് മജ്ലിസ്' പരിപാടിക്ക് സ്വാലിഹ് മാസ്റ്ററും ഉസ്താദ് അബ്ദുൽ റഹ്മാൻ ഹുദവിയും നേതൃത്വം നൽകി.
സയ്യിദ് ആറ്റക്കോയ തങ്ങൾ പ്രാർഥന നടത്തി. റാഫി പുറവൂർ സ്വാഗതവും മൻസൂർ വാഴക്കാട് നന്ദിയും പറഞ്ഞു. 'എസ്.ഐ.ആറിന്റെ മറവിൽ പൗരത്വനിഷേധം' എന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കാമ്പയിന് ക്യാമ്പ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഷഹീർ വെള്ളിമാട് കുന്ന്, ഫുആദ് ചേലേരി, ഗഫൂർ ചുങ്കത്തറ, റഫീഖ് പയ്യാവൂർ, നവാസ് വേങ്ങാട്, റോഷൻ വേങ്ങര, നജ്മുദ്ധീൻ ചപ്പാരപ്പടവ്, മുജീബ് മലപ്പുറം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

