Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതീ​പി​ടി​ത്ത...

തീ​പി​ടി​ത്ത പ്ര​തി​രോ​ധ​ത്തി​ന് ‘സ്മോ​ക്ക് ഡി​റ്റ​ക്ട​റു​ക​ൾ’ അ​നി​വാ​ര്യം: സി​വി​ൽ ഡി​ഫ​ൻ​സ്

text_fields
bookmark_border
തീ​പി​ടി​ത്ത പ്ര​തി​രോ​ധ​ത്തി​ന് ‘സ്മോ​ക്ക് ഡി​റ്റ​ക്ട​റു​ക​ൾ’ അ​നി​വാ​ര്യം: സി​വി​ൽ ഡി​ഫ​ൻ​സ്
cancel

റി​യാ​ദ്: കെ​ട്ടി​ട​ങ്ങ​ളി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ‘സ്മോ​ക്ക് ഡി​റ്റ​ക്ട​റു​ക​ൾ’ (പു​ക തി​രി​ച്ച​റി​യു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ) സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​വ കൃ​ത്യ​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ൽ ഡി​ഫ​ൻ​സ് പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ള്ളി​ലു​ണ്ടാ​കു​ന്ന തീ​പി​ടി​ത്ത​ങ്ങ​ളെ​ക്കു​റി​ച്ച് മു​ൻ​കൂ​ട്ടി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​ൽ സ്മോ​ക്ക് ഡി​റ്റ​ക്ട​റു​ക​ൾ നി​ർ​ണാ​യ​ക പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​രു അ​ഗ്​​നി പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​മാ​യാ​ണ് ഇ​തി​നെ ക​ണ​ക്കാ​ക്കു​ന്ന​തെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ് ഡ​യ​റ​ക്ട​റേ​റ്റ് വ്യ​ക്ത​മാ​ക്കി.

പു​ക​യു​ടെ ഉ​റ​വി​ടം വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നൊ​പ്പം, കെ​ട്ടി​ട​ത്തി​നു​ള്ളി​ലു​ള്ള​വ​ർ​ക്ക് ഉ​ട​ൻ ര​ക്ഷ​പ്പെ​ടാ​ൻ പാ​ക​ത്തി​ൽ ഉ​ച്ച​ത്തി​ലു​ള്ള അ​ലാ​റം മു​ഴ​ക്കാ​നും ഈ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് സാ​ധി​ക്കും. ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി ഇ​ട​പെ​ടാ​നും വേ​ഗ​ത്തി​ലു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ധ്യ​മാ​ക്കാ​നും സ്മോ​ക്ക് ഡി​റ്റ​ക്ട​റു​ക​ളു​ടെ സാ​ന്നി​ധ്യം ഏ​റെ സ​ഹാ​യ​ക​ര​മാ​ണെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil defenseFire preventionsmoke detectors
News Summary - 'Smoke detectors' essential for fire prevention: Civil Defense
Next Story