ജീവിതം പുകക്കേണ്ട
text_fieldsദോഹ: രാജ്യത്തെ പ്രധാന പാരമ്പര്യ വിപണികളിൽ ഒന്നായ സൂഖ് വാഖിഫിൽ പുകവലിച്ചൂതുന്നവരിൽ നിന്ന് ഇനി മുതൽ കൂടുതൽ പണം ഈടാക്കാൻ തീരുമാനം. ഹുക്ക സെൻററുകളിൽ യുവാക്കളുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിലാണ് പുകവലി നിരക്കിൽ വർധനവ് വരുത്താൻ സൂഖ് അധികൃതർ നിർദേശം നൽകയത്. ഹുക്ക സെൻററുകളിലെ തിരക്ക് ഒഴിവാക്കുകയും യുവാക്കളെ പിന്തിരിപ്പിക്കുകയുമാണ് ഉദ്ദേശം.
കഴിഞ്ഞ ദിവസം സൂഖ് വാഖിഫിലെ റെസ്റ്റോറൻറുകളിൽ നിരക്കുകളിൽ വലിയ വർധനവ് വരുത്തിയതായി പരാതി ഉയർന്നിരുന്നു. നിരക്ക് വർധനവ് അടക്കമുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നത് പുതുതായി നിയമിതനായ വിദേശിയായ ഉദ്യോഗസ്ഥനാണെന്ന ആരോപണവും ഉണ്ടായിരുന്നു. എന്നാൽ ഈ ആരോപണം പൂർണമായും തെറ്റാണെന്ന് സൂഖ് വാഖിഫ് അധികൃതർ അറിയിച്ചു. ഇവിടെ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളും ഖത്തരികളുടെ പാർട്ട്ണർഷിപ്പിൽ നടക്കുന്നവയാണെന്ന് അധികൃതർ അറിയിച്ചു. റെസ്റ്റോറൻറുകളിൽ നിരക്കിൽ പ്രത്യേകമായ വർധനവൊന്നും വരുത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
രാജ്യത്ത് എത്തുന്ന വിനോദ സഞ്ചാരികൾ നിർബന്ധമായും കയറി ഇറങ്ങുന്ന പ്രധാന സൂഖുകളിൽ ഒന്നാണ് സൂഖ് വാഖിഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
