Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദി​ൽ ഒ​ല​യ...

റി​യാ​ദി​ൽ ഒ​ല​യ ‘എ​സ്.​എം.​സി കൂ​ട്ടാ​യ്മ’ വാ​ർ​ഷി​കാ​ഘോ​ഷം; ആദരവും കലാപരിപാടികളുമായി വർണാഭമായ ചടങ്ങ്

text_fields
bookmark_border
റി​യാ​ദി​ൽ ഒ​ല​യ ‘എ​സ്.​എം.​സി കൂ​ട്ടാ​യ്മ’ വാ​ർ​ഷി​കാ​ഘോ​ഷം; ആദരവും കലാപരിപാടികളുമായി വർണാഭമായ ചടങ്ങ്
cancel
camera_alt

റി​യാ​ദി​ലെ ഒ​ല​യ എ​സ്.​എം.​സി കൂ​ട്ടാ​യ്മ 14ാം വാ​ർ​ഷി​കാ​ഘോ​ഷം ര​ക്ഷാ​ധി​കാ​രി അ​നീ​ഷ് എ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്​: ഒ​ല​യ സ്പെ​ഷ്യ​ലൈ​സ്ഡ് മെ​ഡി​ക്ക​ൽ സെൻറ​റി​ലെ മ​ല​യാ​ളി ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ‘എ​സ്.​എം.​സി കൂ​ട്ടാ​യ്മ’​യു​ടെ 14ാം വാ​ർ​ഷി​കാ​ഘോ​ഷം ‘ഒ​ത്തൊ​രു​മ​യി​ലൂ​ടെ മു​ന്നോ​ട്ട്... സേ​വ​ന​ത്തി​ലൂ​ടെ വ​ള​രു​ന്നു’ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ൻ​റ്​ റ​ഫീ​ഖ് പ​ട്ടാ​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി ര​ക്ഷാ​ധി​കാ​രി അ​നീ​ഷ് എ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മൈ​മൂ​ന അ​ബ്ബാ​സ് മു​ഖ്യാ​തി​ഥി​യാ​യി. ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഷി​ജി ഫ്രാ​ൻ​സി​സ് സ്വാ​ഗ​ത​വും ജോ​ണി തോ​മ​സ് ആ​മു​ഖ പ്ര​സം​ഗ​വും ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ മു​നീ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ബേ​ബി തോ​മ​സ് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും, സം​ഘ​ട​ന​യെ സ​ഹാ​യി​ച്ച​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. നൈ​ലോ ഫു​ഡ് പ്ര​തി​നി​ധി റോ​ണി ജോ​സ​ഫി​നെ ജെ​യ്സ​ൺ തോ​മ​സും, ന​ഴ്സി​ങ്​ ഹെ​ൽ​പ്പ് ലൈ​നി​ലെ ഷാ​ൻ ഷ​രീ​ഫി​നെ ആ​ൻ​സ​ൺ ജെ​യിം​സും, സോ​നാ ഗോ​ൾ​ഡ് പ്ര​തി​നി​ധി ഷീ​ബ​യെ ശോ​ശാ​മ്മ ജി​ജി​മോ​നും പൊ​ന്നാ​ട​യ​ണി​യി​ച്ചു.

ശി​ഹാ​ബ് കൊ​ട്ടു​ക്കാ​ട്, സ​മീ​ർ ഷം​സു​ദ്ദീ​ൻ, മു​രു​ക​ൻ പി​ള്ള, ബി​നോ​യ് ഉ​ല​ഹ​ന്നാ​ൻ, ര​ഞ്ജു പ​ട​ത്, നൗ​ഷാ​ദ് മ​ട​പ്ര, അ​ജീ​ഷ് എ​സ്. അ​ശോ​ക്, ജാ​സ്മി​ൻ പ്ര​ദീ​പ്, ലാ​ലി വ​ർ​ക്കി, ഡൊ​മി​നി​ക് സാ​വി​യോ, സി​ജോ​യ് ചാ​ക്കോ, അ​ജീ​ഷ് ര​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​യാ​ദ് ടാ​ക്കീ​സി​െൻറ ചെ​ണ്ട​മേ​ള​വും അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും റി​തം സൗ​ണ്ട്സി​െൻറ (ലി​ജോ ജോ​ൺ ആ​ൻ​ഡ്​ ടീം) ​സം​ഗീ​ത സ​ന്ധ്യ​യും അ​ര​ങ്ങേ​റി. ജി​േ​ൻ​റാ തോ​മ​സ്, സു​നി​ത ജി​േ​ൻ​റാ എ​ന്നി​വ​ർ സ്​​റ്റേ​ജ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യി. സു​രേ​ന്ദ്ര​ൻ ചേ​ല​ക്ക​ര, ബി​ദേ​ശ് പ്രേം, ​എ​ൽ​ബി​ൻ കു​ര്യാ​ക്കോ​സ്, സി​യാ​വു​ദ്ദീ​ൻ ആ​ലു​വ, ബാ​ബു ജോ​സ​ഫ്, ജേ​ക്ക​ബ്, ജി​സ്സോ, സു​മേ​ഷ്, ഷാ​ൻ​റ്​​ലി, ഫൗ​സി, ധ​ന്യ, ലി​ജി, ര​ജി​ത, അ​ഞ്ജു, പ്രി​യ, മ​ഞ്ജു, ജി​സ്മി, ഷാ​രോ​ൺ, ഓ​മ​ന, നോ​ബി, അ​ഖി​ല, ആ​ഷി​ഫ അ​ലി​യാ​ർ, സു​ധി ജോ​ബി​ൻ, ജി​േ​ൻ​റാ ജോ​സ്, ടി​ൻ​സ്‌ മോ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ജീ​വ​കാ​രു​ണ്യ കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ൽ മു​ഹ​മ്മ​ദ് ആ​ദി​ൽ റാ​ഫി​സ്, ജ്യോ​തി, കെ.​പി. സൈ​ന​ബ, ഹു​സൈ​ൻ അ​ഹ​മ്മ​ദ് ഉ​മ​ർ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും നാ​ലും സ​മ്മാ​ന​ങ്ങ​ൾ നേ​ടി. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ ഒ​രു​ക്കി​യി​രു​ന്നു. നി​ഷാ ബി​ന്നി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - ‘SMC Gathering’ anniversary celebration held in Riyadh; A colorful ceremony with honors and artistic performances
Next Story