വിമാനത്താവളങ്ങളിൽ പരിശോധനക്ക് സ്മാര്ട്ട് ടേബിൾ ഒരുക്കുന്നു
text_fieldsവിമാനത്താവളങ്ങളിൽ പരിശോധനക്കായി ഒരുക്കിയ സ്മാര്ട്ട് ടേബിൾ
ജിദ്ദ: മദീന, ഖസിം, ജിസാൻ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ പരിശോധനക്കായി സ്മാർട്ട് ടേബിളുകൾ ഒരുക്കാൻ കസ്റ്റംസ് അതോറിറ്റി നിർദേശം നൽകി. ഡേറ്റബേസുമായി ബന്ധിപ്പിച്ച നൂതന കാമറയും എക്സ്റേ സ്കാനറോടും കൂടിയതാണ് സ്മാർട്ട് ടേബിൾ. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ജോലികൾ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുന്ന ആധുനിക സംവിധാനങ്ങളിലൊന്നാണ് ഈ സംവിധാനമെന്നും കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു.
ടേബിളിൽ ലഗേജ് വെക്കുന്നതോടെ യാത്രികന്റെ ആർക്കൈവ് തിരിച്ചറിയുന്ന ഫീച്ചറുകൾ സംവിധാനത്തിൽ ഉൾപ്പെടുന്നു. സാധനങ്ങളുടെ തരം തിരിച്ചറിയാനും സംവിധാനത്തിലൂടെ കഴിയുമെന്നും കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു.

