Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ സ്മാർട്ട്...

റിയാദിൽ സ്മാർട്ട് പാർക്കിങ്​ സംവിധാനം വരുന്നു

text_fields
bookmark_border
signing contract
cancel
camera_alt

റിയാദ്​ നഗരത്തിൽ സ്​മാർട്ട്​ പാർക്കിങ് സംവിധാനം ഒരുക്കുന്നതിനുള്ള കരാർ ഒപ്പിടുന്നു

റി​യാ​ദ്​: റി​യാ​ദ്​ ന​ഗ​ര​ത്തി​ൽ സ്​​മാ​ർ​ട്ട്​ പാ​ർ​ക്കി​ങ് സം​വി​ധാ​നം​ വ​രു​ന്നു. മു​നി​സി​പ്പാ​ലി​റ്റി​യാ​ണ് സ്​​മാ​ർ​ട്ട് പാ​ർ​ക്കി​ങ് ലോ​ട്ടു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ​ഘ​ട്ട ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ഇ​തി​ന്‍റെഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പൊ​തു​പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ആ​ദ്യ​ഘ​ട്ട ക​രാ​ർ ഒ​പ്പി​ട്ടു.

റി​യാ​ദ് മു​നി​സി​പ്പാ​ലി​റ്റി വി​ക​സ​ന വി​ഭാ​ഗ​വും സ്വ​കാ​ര്യ സ്ഥാ​പ​ന​മാ​യ റി​മാ​ത്​ റി​യാ​ദ് ഡെ​വ​ല​പ്‌​മെന്‍റ്​ ക​മ്പ​നി​യും രാ​ജ്യ​ത്ത് ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന മു​ൻ​നി​ര ക​മ്പ​നി​യാ​യ എ​സ്.​ടി.​സി​യു​ടെ അ​റ​ബ് ഇ​ന്‍റനെ​റ്റ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് സ​ർ​വി​സ​സ് ക​മ്പ​നി​യാ​യ സൊ​ലൂഷ​ൻ​സും ആ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. 10​ വ​ർ​ഷം കൊ​ണ്ട്​ പൊ​തു-​വാ​ണി​ജ്യ റോ​ഡു​ക​ളി​ൽ 24,000വും ​താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ 140,000വും ​പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​ണ്​ ക​രാ​ർ.

സ്​​മാ​ർ​ട്ട്​ പാ​ർ​ക്കി​ങ് സം​വി​ധാ​നം

തെ​രു​വു​ക​ളോ​ടും വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളോ​ടും ചേ​ർ​ന്നു​ള്ള ഡി​സ്​​ട്രി​ക്​​ടുക​ളി​ലേ​ക്ക്​ വാ​ഹ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്ക്​​ പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തി​നും അ​തോ​ടൊ​പ്പം താ​മ​സ​ക്കാ​രു​ടെ സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും താ​മ​സ സ്ഥ​ല​ങ്ങ​ൾ​ക്ക​ടു​ത്ത്​ ക്ര​മ​ര​ഹി​ത​മാ​യ പാ​ർ​ക്കി​ങ്​ കു​റ​യ്ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ്​​ ഈ ​സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്.

പാ​ർ​ക്കി​ങ്​ ലോ​ട്ടു​ക​ളു​ടെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ പ്ര​യോ​ഗ​വും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും നി​യ​ന്ത്ര​ണ​വും മാ​നേ​ജ്മെന്‍റ്​ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തും ക​രാ​റി​െൻറ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടും.

റി​യാ​ദ് ന​ഗ​ര​ത്തി​ന്‍റെ ന​ഗ​ര ഭൂ​പ്ര​കൃ​തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​തി​ലെ താ​മ​സ​ക്കാ​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും പൊ​തു​വാ​യ അ​നു​ഭ​വം വി​ക​സി​പ്പി​ക്കു​ന്ന​തി​നും ഏ​റ്റ​വും പു​തി​യ ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും മി​ക​ച്ച ആ​ഗോ​ള പ്ര​വ​ർ​ത്ത​ന രീ​തി​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​യി​രി​ക്കും പു​തി​യ പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ ഒ​രു​ക്കു​ക.

ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ സ്വീ​ക​രി​ച്ച്, അ​തി​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി സ്‌​മാ​ർ​ട്ട് പ​ബ്ലി​ക് പാ​ർ​ക്കി​ങ്​ സേ​വ​ന​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കു​ക​യും വി​ക​സി​പ്പി​ക്കു​ക​യും നി​യ​ന്ത്രി​ക്കു​ക​യും പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യും ചെ​യ്താ​ണ്​ ഇ​ത്​ ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhSmart parking system
News Summary - Smart parking system is coming in Riyadh
Next Story