Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്ക-മദീന ഹിജ്‌റ റോഡിൽ...

മക്ക-മദീന ഹിജ്‌റ റോഡിൽ സ്മാർട്ട് ലൈറ്റിങ്; ‘നിങ്ങളുടെ പാത വെളിച്ചമാണ്’ സംരംഭത്തിന് തുടക്കമായി

text_fields
bookmark_border
മക്ക-മദീന ഹിജ്‌റ റോഡിൽ സ്മാർട്ട് ലൈറ്റിങ്; ‘നിങ്ങളുടെ പാത വെളിച്ചമാണ്’ സംരംഭത്തിന് തുടക്കമായി
cancel

മക്ക: ഹജ്ജ്-ഉംറ തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹിജ്‌റ റോഡിൽ ‘നിങ്ങളുടെ പാത വെളിച്ചമാണ്’ എന്ന നൂതന സ്മാർട്ട് ലൈറ്റിങ് സംരംഭത്തിന് തുടക്കമായി. ഹജ്ജ് സീസണിലെ തിരക്കും ഗതാഗതക്കുരുക്കും പരിഗണിച്ച് സൗദി റോഡ് അതോറിറ്റി നടപ്പാക്കിയ ഈ പദ്ധതി, യാത്രക്കാർക്ക് സുരക്ഷിതവും സുഗമവുമായ യാത്രാാനുഭവം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. 2030 ഓടെ 30 ദശലക്ഷം ഉംറ തീർഥാടകരെ ലക്ഷ്യമിടുന്ന സൗദി വിഷൻ 2030 െൻറ ഭാഗമായി പുണ്യസ്ഥലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിെൻറ തുടർച്ചയായാണ് ഈ നടപടി. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡ്രൈവിങ് അനുഭവത്തിന് പുതിയൊരു ദൃശ്യമാനം നൽകുന്നതാണ് ഈ പദ്ധതി.

ഇതിെൻറ ഭാഗമായി രണ്ട് കിലോമീറ്റർ വരെ ദൂരപരിധിയുള്ളതും വിവിധ വർണങ്ങൾ പുറപ്പെടുവിക്കുന്നതുമായ 16 ലേസർ ഉപകരണങ്ങൾ റോഡിൽ സ്ഥാപിച്ചു കഴിഞ്ഞു. കൂടാതെ, രാത്രികാലങ്ങളിൽ പാത കൂടുതൽ വ്യക്തമാക്കുന്നതിനായി ‘പൂച്ചയുടെ കണ്ണുകൾ’ (Cat's Eyes) എന്നറിയപ്പെടുന്ന 1,110 സൗരോർജ്ജ പ്രകാശ സംവിധാനങ്ങളും റോഡ് മാർക്കിങ്ങുകളുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. ദീർഘദൂര യാത്രകളിൽ ഡ്രൈവർമാർക്കുണ്ടാകുന്ന കണ്ണിെൻറ ആയാസം, മയക്കം, ശ്രദ്ധ വ്യതിചലിക്കൽ എന്നിവ കുറയ്ക്കാനും അതുവഴി അപകടങ്ങൾ ഒഴിവാക്കാനും ഈ സംവിധാനം സഹായിക്കും.

ഡ്രൈവർമാരുടെ ജാഗ്രത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃത്യമായ സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചാണ് പദ്ധതി നടപ്പാക്കുന്ന മേഖലകൾ തിരഞ്ഞെടുത്തിരിക്കുന്നത്. തീർഥാടകർക്ക് മികച്ച സേവനം നൽകുന്നതിനായുള്ള ഈ പുരോഗമനപരമായ ചുവടുവെപ്പ്, ആദ്യഘട്ടത്തിലെ വിജയം കണക്കിലെടുത്ത് രാജ്യത്തെ മറ്റ് പ്രധാന പാതകളിലേക്കും വ്യാപിപ്പിക്കാൻ അതോറിറ്റി തയാറെടുക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meccamedinahijraSaudi Arabian News
News Summary - Smart lighting on the Mecca-Medina Hijra Road
Next Story