Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചെറുകിട, ഇടത്തരം...

ചെറുകിട, ഇടത്തരം സംരംഭകത്വ മേള ‘ബിബാൻ 2025ന്​’ നാളെ റിയാദിൽ തുടക്കം

text_fields
bookmark_border
ചെറുകിട, ഇടത്തരം സംരംഭകത്വ മേള ‘ബിബാൻ 2025ന്​’ നാളെ റിയാദിൽ തുടക്കം
cancel
Listen to this Article

റിയാദ്​: മിഡിൽ ഈസ്​റ്റിലെ ചെറുകിട, ഇടത്തരം സംരംഭകത്വ മേളയായ ‘ബിബാൻ 2025ന്​’ ബുധനാഴ്​ച റിയാദിൽ തുടക്കമാകും. റിയാദ് ഫ്രൻറ്​ എക്സിബിഷൻ ആൻഡ് കോൺഫറൻസ് സെൻററിൽ ചെറുകിട, ഇടത്തരം സംരംഭക ജനറൽ അതോറിറ്റി (മോൺഷാത്ത്) ‘അവസരത്തിനായുള്ള ആഗോള ലക്ഷ്യസ്ഥാനം’ പ്രമേയത്തിൽ സംഘടിപ്പിക്കുന്ന പരിപാടി നാല്​ ദിവസം നീളും.

ബിബാൻ മേളയുടെ 11ാം പതിപ്പാണ്​ ഇത്തവണ നടക്കുന്നത്​. 150ലധികം രാജ്യങ്ങളിൽ നിന്ന്​ പ്രതിനിധികൾ പ​െങ്കടുക്കും. മേഖലയിലെ ഏറ്റവും വലിയ സംരംഭക വേദിയെന്ന നിലയിൽ സ്​റ്റാർട്ടപ്പുകൾ, നിക്ഷേപകർ, നയരൂപകർത്താക്കൾ, ലോകപ്രശസ്ത വിദഗ്ധർ എന്നിവരെ പരസ്​പരം ബന്ധിപ്പിക്കുന്ന പരിപാടിയായി ഇത്​ മാറും. സൗദിയുടെ സംരംഭക ആവാസവ്യവസ്ഥയുടെ വളർച്ചക്ക് ഇന്ധനം നൽകുന്നതിനായി തന്ത്രപരമായ പങ്കാളിത്തങ്ങൾ രൂപപ്പെടുത്തുക, ഉയർന്ന മൂല്യമുള്ള അവസരങ്ങൾ കണ്ടെത്തുക, നൂതന ആശയങ്ങൾ വികസിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.

ധനകാര്യം, നിക്ഷേപം, മാനേജ്‌മെൻറ്​, മാർക്കറ്റിങ്​, ഡിജിറ്റൽ പരിവർത്തനം, ആഗോള വികാസം തുടങ്ങിയ പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച വിദഗ്ധർ നയിക്കുന്ന 85 ലധികം പ്രത്യേക ശിൽപശാലകൾ മേളയിൽ നടക്കും. സംരംഭകരുടെയും ചെറുകിട-ഇടത്തരം സംരംഭങ്ങളുടെയും വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപന ചെയ്‌തിരിക്കുന്ന ഏഴ് പ്രധാന വിഭാഗങ്ങളാണ് ഫോറത്തിലുള്ളത്.

ധനസഹായം, ഫ്രാഞ്ചൈസിങ്​, ഇ-കൊമേഴ്‌സ്, വിപണി തുടങ്ങിയ പ്രധാന മേഖലകളെയാണ് ഈ വിഭാഗങ്ങൾ അഭിസംബോധന ചെയ്യുന്നത്. നൂറുകണക്കിന് വിജയകരമായ പദ്ധതികളും പങ്കാളിത്തങ്ങളും ആരംഭിച്ച മുൻ പതിപ്പുകളുടെ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയാണ് ‘ബിബാൻ 2025’ ഒരുക്കുന്നത്. ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രാദേശിക, ആഗോള വിപണികളിലേക്ക് വ്യാപിപ്പിക്കുന്നതിന് ശാക്തീകരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:financeinvestmentSaudi NewsEntrepreneurship Festivalsmall and medium entrepreneurs
News Summary - Small and medium entrepreneurship fair 'Biban 2025' will start tomorrow in Riyadh
Next Story