Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: സൗദിയിൽ പുതിയ രോഗികളുടെയും രോഗമുക്തരുടെയും എണ്ണത്തിൽ നേരിയ വർധനവ്

text_fields
bookmark_border
പുതിയ രോഗികൾ: 1,013, രോഗമുക്തി: 2,136, മരണം: 2, ചികിത്സയിലുള്ളവർ: 18,804, ഗുരുതരാവസ്ഥയിലുള്ളവർ: 832
Covid Saudi
cancel

ജിദ്ദ: സൗദിയിൽ പുതിയ രോഗികളുടെയും രോഗമുക്തരുടെയും എണ്ണത്തിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് 1,013 പുതിയ രോഗികളും 2,136 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,39,344 ഉം രോഗമുക്തരുടെ എണ്ണം 7,11,556 ഉം ആയി.

രണ്ട് മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,984 ആയി. നിലവിൽ 18,804 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 832 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.24 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 284, ദമ്മാം 87, ജിദ്ദ 83, ഹുഫൂഫ് 40, മദീന 37, അബഹ 36, ജിസാൻ 34, മക്ക 32, ത്വാഇഫ് 25. സൗദി അറേബ്യയിൽ ഇതുവരെ 6,01,80,736 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,58,54,169 ആദ്യ ഡോസും 2,40,51,818 രണ്ടാം ഡോസും 1,02,74,749 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Slight increase in the number of new patients and patients in Saudi Arabia
Next Story