Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ കോവിഡ് കേസുകളിൽ വീണ്ടും നേരിയ വർധനവ്

text_fields
bookmark_border
മരണം: 5, പുതിയ കേസുകൾ: 331, രോഗമുക്തി: 351, ആകെ മരണം: 6510, ആകെ കേസുകൾ: 378333, ആകെ രോഗമുക്തി: 369277, ചികിത്സയിൽ: 2546 ഗുരുതരം: 501
saudi covid
cancel
camera_alt

file photo

ജിദ്ദ: സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് കേസുകളിൽ ബുധനാഴ്ച വീണ്ടും നേരിയ വർധനവ് രേഖപ്പെടുത്തി. പുതുതായി 331 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. എന്നാൽ അസുഖബാധിതരിൽ രോഗമുക്തരായവരുടെ എണ്ണത്തിൽ വർധനവ് ഉണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 351 പേർ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ അഞ്ച് പേർ കൂടി മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 378333 ആയി.

ഇതിൽ 369277 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6510 ആയി. 2546 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 501 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. റിയാദിൽ തന്നെയാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 134, കിഴക്കൻ പ്രവിശ്യ 66, മക്ക 46, വടക്കൻ അതിർത്തി മേഖല 24, അൽജൗഫ് 11, അസീർ 10, മദീന 10, അൽഖസീം 6, നജ്റാൻ 6, ഹാഇൽ 6, തബൂക്ക് 5, ജീസാൻ 5, അൽബാഹ 2.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Slight increase in Covid cases again in Saudi
Next Story