Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ലെ കോ​വി​ഡ്...

സൗ​ദി​യി​ലെ കോ​വി​ഡ് കേ​സു​ക​ളി​ൽ നേ​രി​യ കു​റ​വ്

text_fields
bookmark_border
സൗ​ദി​യി​ലെ കോ​വി​ഡ് കേ​സു​ക​ളി​ൽ നേ​രി​യ കു​റ​വ്
cancel

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ ഞാ​യ​റാ​ഴ്​​ച പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത കോ​വി​ഡ് കേ​സു​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ​ക്കാ​ൾ നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. 357 പേ​ർ​ക്കാ​ണ് പു​തു​താ​യി കോ​വി​ഡ് ബാ​ധി​ച്ച​ത്. 314 പേ​ർ രോ​ഗ​മു​ക്തി നേ​ടി. രാ​ജ്യ​ത്ത് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രി​ൽ നാ​ലു പേ​ർ​കൂ​ടി മ​രി​ച്ചു. ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 3,79,831 ആ​യി. ഇ​തി​ൽ 3,70,614 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ആ​കെ മ​ര​ണ​സം​ഖ്യ 6528 ആ​യി. രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു​മാ​യി 2689 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. ഇ​വ​രി​ൽ 505 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ബാ​ക്കി​യു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. രാ​ജ്യ​ത്തെ കോ​വി​ഡ് മു​ക്തി നി​ര​ക്ക് 97.6 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക് 1.8 ശ​ത​മാ​ന​വു​മാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ: റി​യാ​ദ് 188, മ​ക്ക 54, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ 51, അ​ൽ ഖ​സീം 20, മ​ദീ​ന 13, വ​ട​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല 8, അ​സീ​ർ 6, ഹാ​ഇ​ൽ 5, അ​ൽ​ജൗ​ഫ് 4, ത​ബൂ​ക്ക് 4, ജീ​സാ​ൻ 2, അ​ൽ​ബാ​ഹ 1, ന​ജ്റാ​ൻ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story