സ്കൈ റെയ്സിന്റെ പുതിയ ബ്രാഞ്ച് സൗദിയിൽ പ്രവർത്തനം തുടങ്ങി
text_fieldsദമ്മാം സീക്കോ ബിൽഡിങ്ങിൽ നടന്ന സ്കൈ റെയ്സിന്റെ ഉദ്ഘാടനം
ദമ്മാം: ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ പ്രമുഖ സ്ഥാപനമായ സ്കൈ റെയ്സിന്റെ ജി.സി.സിയിലെ അഞ്ചാമത്തെയും സൗദിയിലെ ആദ്യത്തെയും ബ്രാഞ്ച് പ്രവർത്തനം തുടങ്ങി. ദമ്മാം സീക്കോ ബിൽഡിങ്ങിലാണ് ഓഫിസ്. നിലവിൽ സ്കൈ റെയ്സിന് ദുബൈയിലും ഒമാനിലുമായി നാല് ശാഖകളുണ്ട്.
പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഇതര ജി.സി.സി രാജ്യങ്ങളിലും ഇന്ത്യയിലും ഉടൻ ശാഖകൾ തുറക്കുമെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. ട്രാവൽ ആൻഡ് ടൂറിസം രംഗത്തെ എല്ലാവിധ സേവനങ്ങളും സ്കൈ റെയ്സിൽ ലഭ്യമാണ്. സൗദിയിൽതന്നെ മികച്ച പ്രവർത്തന പരിചയമുള്ള മാനേജ്മെന്റിന് കീഴിലാണ് പുതിയ ബ്രാഞ്ച് തുടങ്ങിയിരിക്കുന്നത്.
ഡയറക്ടറായ ഷബീർ ബാബുവും റിസർവേഷൻ മാനേജർ അൻവർ സാദത്തുമാണ് സൗദിയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വരും വർഷങ്ങളിൽ ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് മുൻനിര സ്ഥാപനമായി വളരുകയാണ് ലക്ഷ്യമെന്ന് സ്കൈ റെയ്സ് മാനേജിങ് ഡയറക്ടർ മുഹമ്മദ് റസൽ പറഞ്ഞു. ഇതിനായി ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഡയറക്ടർ ഫാഹിം ഷാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

