ആകാശ ദുരന്തം; സുരക്ഷ ഉറപ്പുവരുത്തണമെന്ന് റിയാദ് ടാക്കീസ്
text_fieldsഅഹമ്മദാബാദ് വിമാന ദുരന്തത്തില്‍ റിയാദ് ടാക്കീസ് സംഘടിപ്പിച്ച അനുശോചന പരിപാടി
റിയാദ്: അഹമ്മദാബാദ് ആകാശ ദുരന്തത്തില്‍ റിയാദ് ടാക്കീസ് അനുശോചനം അറിയിച്ചു. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ രക്ഷധികാരി അലി ആലുവ ആമുഖ പ്രഭാഷണം നിർവഹിച്ചു.
പ്രസിഡൻറ് ഷഫീഖ് പറയില്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്ത്തകന് ശിഹാബ് കൊട്ടുക്കാട് മുഖ്യപ്രഭാഷണം നടത്തി. ജീവസന്ധാരണം തേടി ബ്രിട്ടനിലേക്ക് പോയവരുടെ സ്വപ്നങ്ങളാണ് അപകടത്തില്‍ കത്തിയമര്‍ന്നത്. യാത്രക്കാരിലേറെയും സാധാരണക്കാരാണ്.
അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ യഥാർഥ കാരണം കാലപ്പഴക്കമാണോ എന്ന് വ്യക്തമല്ല. ഇന്ത്യയില്‍നിന്ന് ഗള്‍ഫ് സെക്ടറുകളിലേക്ക് സർവിസ് നടത്തുന്ന വിമാനങ്ങള്‍ കാലപ്പഴക്കം ചെന്നതാണെന്ന പരാതികള്‍ ഏറെക്കാലമായി നിലനില്ക്കുന്നു. ഇതില്‍ പ്രവാസികളില്‍ ആശങ്കയുണ്ട്. ഗള്‍ഫ് മേഖലയിലെ എല്ലാ എയര്‍ലൈന്‍ കമ്പനികളും ലാഭകരമായാണ് സർവിസ് നടത്തുന്നത്. എങ്കിലും പഴയ വിമാനങ്ങളാണ് സർവിസിന് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് അനുശോചന യോഗത്തില്‍ പ്രസംഗിച്ചവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

