കലയുടെ നൂപുരധ്വനികൾ മുഴങ്ങി 'എസ്.കെ.എസ് റിയാദ് ബീറ്റ്സ്'
text_fieldsസൗദി കലാസംഘം ‘റിയാദ് ബീറ്റ്സ്’ കലാവിരുന്ന് ഉദ്ഘാടനച്ചടങ്ങ്
റിയാദ്: സൗദി കലാസംഘം (എസ്.കെ.എസ്) 'റിയാദ് ബീറ്റ്സ്' കലാവിരുന്ന് സംഘടിപ്പിച്ചു. വിവിധ പ്രവിശ്യകളിൽനിന്നും 200 കലാകാരന്മാർ ചേർന്നൊരുക്കിയ പാട്ട്, നൃത്തം, ഒപ്പന, തിരുവാതിരക്കളി, മിമിക്രി തുടങ്ങി 85ഓളം വിഭവങ്ങൾ കോർത്തിണക്കിയ ആഘോഷരാവ് വൈകീട്ട് ആറു മുതൽ പുലർച്ചെ വരെ നീണ്ടു.
റിയാദ് നൗറസ് കോൺഫറൻസ് ഹാളിൽ എട്ടു മണിക്കൂറോളം നീണ്ട പരിപാടിയിൽ സിനിമാതാരം അൻസിബ ഹസൻ വിശിഷ്ടാതിഥിയായിരുന്നു. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് റഹീം തബൂക് അധ്യക്ഷത വഹിച്ചു. ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.
കലാരംഗത്ത് വിവിധ മേഖലകളിൽ 25 വർഷം പൂർത്തിയാക്കിയ റഹിം തബൂക്, ജലീൽ കൊച്ചിൻ, തങ്കച്ചൻ വർഗീസ്, റഹീം ഉപ്പള, കൃഷ്ണകുമാർ, റീന കൃഷ്ണകുമാർ, അഷ്റഫ് വലിയോറ, ഹസൻ കൊണ്ടോട്ടി, സാക്കിർ പത്തറ, സാദിഖ് ബുറൈദ, ബിന്ദു സാബു എന്നിവരെ അൻസിബ ഹസൻ പ്രശംസാഫലകം നൽകി ആദരിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ തങ്കച്ചൻ വർഗീസ് സ്വാഗതവും ഷബാന അൻഷാദ് നന്ദിയും പറഞ്ഞു. വർണാഭമായ വേദിയിൽ പോൾ സ്റ്റാർ ഡാൻസ് ഗ്രൂപ്പിനൊപ്പം അൻസിബ ഹസനും ചുവടുവെച്ചത് കാണികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്.
രക്ഷാധികാരി നവാസ് ബീമാപള്ളി, ഹസൻ കൊണ്ടോട്ടി, ഗായകരായ നൂഹ് ബീമാപള്ളി, സോഫിയ സുനിൽ, അഷ്റഫ് വലിയോറ, അനില ദീപു തുടങ്ങിയവർ പങ്കെടുത്തു. സജിൻ നിഷാൻ അവതാരകനായിരുന്നു.
ട്രഷറർ ഷമീർ കല്ലിങ്കൽ, വിഷ്ണു വിജയൻ, ദിനേശ് ചൊവ്വന, സാകീർ ഹുസൈൻ, അൽത്താഫ്, ഹിജാസ് കളരിക്കൽ, റിയാസ് റഹ്മാൻ, തസ്നിം റിയാസ്, സഫർ ജിദ്ദ, നൗഫൽ വടകര, നിഷാൽ നൗഫൽ, ഷിജു കോട്ടാങ്ങൽ, ബിന്ദു, ഹണി ഉണ്ണികൃഷ്ണൻ, സഫ ഷിറാസ്, സലാം തമ്പാൻ, നൊബേർട്ട് സന്തോഷ്, ആൻഡ്രിയ ജോൺസൻ, സുധീർ, വിജേഷ് ചന്ദ്രു, ഡോ. ഹാരിസ്, ബൈജു ദാസ്, ജിൽജിൽ മാളവന, സുമേഷ്, ജെയ്ഷ് ജുനൈദ്, ഷിനോജ് ചാക്കോ, അനൂപ്, സ്കറിയ ജോസഫ്, ഷാൻ പെരുമ്പാവൂർ, അക്ഷയ്, ഖലീൽ റഹ്മാൻ, ഫാസിൽ ഓച്ചിറ, അൻഷാദ് ഫിലിം ക്രാഫ്റ്റ്, സജീർ, അസ്ലം ഫറോക്ക്, സുനില, അമ്മു പ്രസാദ്, നിഷ ബിനീഷ് എന്നിവർ നേതൃത്വം നൽകി.
ഇജ്ലു സൗണ്ട്സ് ജിദ്ദ ശബ്ദവും ബിസ്മി സൗണ്ട്സ് റിയാദ് വെളിച്ചവും നൽകി. രാജേഷ്, സന്തോഷ് ലക്ഷ്മൺ, നൗഷാദ് കിളിമാനൂർ (കാമറ), ഷൈജു പച്ച (സ്റ്റേജ് ഡെക്കറേഷൻ), അനസ്, ജബ്ബാർ പൂവാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

