Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ഹൗസ്​ ഡ്രൈവർ...

സൗദിയിൽ ഹൗസ്​ ഡ്രൈവർ വിസക്ക് തൊഴിൽ നൈപുണ്യ പരിശോധന നിർബന്ധമാക്കി, നാളെ മുതൽ പ്രാബല്യത്തിൽ

text_fields
bookmark_border
news
cancel

റിയാദ്​/മുംബൈ: സൗദി അറേബ്യയിലേക്ക് ഹൗസ്​ കാർ ഡ്രൈവർ തസ്തികയിൽ പുതിയ വിസയിൽ എത്തുന്നവർക്ക് തൊഴിൽ നൈപുണ്യ പരിശോധന നിർബന്ധമാക്കിയതായി മുംബൈയിലെ സൗദി കോൺസുലേറ്റ് അറിയിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക സർക്കുലർ കോൺസുലേറ്റ് റിക്രൂട്ടിങ്​ ഏജൻസികൾക്ക് കൈമാറി.

സ്കിൽ വേരിഫിക്കേഷൻ പ്രോഗ്രാമി​െൻറ വിപുലീകരണ ഭാഗമായി സ്വകാര്യ കാർ ഡ്രൈവർ (തൊഴിൽ കോഡ് 9141055) തസ്തികയെ പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഗസ്​റ്റ്​ നാല്​ (ചൊവ്വാഴ്ച) മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഉത്തരവ് നിലവിൽ വരുന്ന തീയതി മുതൽ മുസാനെദ് പ്ലാറ്റ്‌ഫോം വഴി നടത്തുന്ന വിസ സ്​റ്റാമ്പിങ് അല്ലെങ്കിൽ ഇ എൻഡോഴ്‌സ്‌മെൻറ്​ നടപടികൾ പൂർത്തിയാക്കണമെങ്കിൽ അപേക്ഷകർ നിർബന്ധമായും നൈപുണ്യ പരീക്ഷ പാസായിരിക്കണം.

വിസ നടപടികൾ ആരംഭിക്കുന്നതിന് മുൻപായി അപേക്ഷകർ സ്കിൽ വേരിഫിക്കേഷൻ പ്രോഗ്രാമി​െൻറ എല്ലാ മാനദണ്ഡങ്ങളും പൂർത്തീകരിച്ചിട്ടുണ്ടെന്ന് റിക്രൂട്ടിങ്​ ഏജൻസികൾ ഉറപ്പുവരുത്തണം. നൽകിയിട്ടുള്ള വഴികാട്ടി പുസ്തകത്തിലെ നിബന്ധനകൾ ഏജൻസികൾ കർശനമായി പാലിക്കണമെന്നും കോൺസുലേറ്റ് നിർദ്ദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSaudi ConsulateSaudi ArabiaHouse Driver Visa
News Summary - ഹൗസ്​ ഡ്രൈവർ വിസക്ക് തൊഴിൽ നൈപുണ്യ പരിശോധന നിർബന്ധമാക്കി
Next Story