സൗദി നാഷനൽ ഗാർഡ് കാമ്പസിൽ ആറാമത്തെ ലുലു സ്റ്റോർ തുറന്നു
text_fieldsലുലുവിെൻറ 197ാമത് ശാഖ അൽഅഹ്സയിലെ മുബറസിലുള്ള അബ്ദുല്ല റെസിഡൻഷ്യൽ സിറ്റി നാഷനൽ ഗാർഡ് ഡയറക്ടർ നബീൽ അൽഹൊലൈബ ഉദ്ഘാനം ചെയ്യുന്നു
ദമ്മാം: ആഗോള റിെട്ടയിൽ ശൃംഖലയായ ലുലു തങ്ങളുടെ 197ാമത് ശാഖ അൽഅഹ്സയിൽ ആരംഭിച്ചു. സൗദി നാഷനൽ ഗാർഡ് കാമ്പസിലാണ് ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നത്. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യുസുഫ് അലിയുടേയും മറ്റ് പ്രമുഖരുടേയും സാന്നിധ്യത്തിൽ കിങ് അബ്ദുല്ല റെസിഡൻഷ്യൽ സിറ്റി നാഷനൽ ഗാർഡ് ഡയറക്ടർ നബീൽ അൽഹൊലൈബ ഉദ്ഘാടനം ചെയ്തു.
അൽമുബറസിലെ നാഷനൽ ഗാർഡ് ഹൗസിങ് സിറ്റിയിൽ അത്യാധുനിക സംവിധാനങ്ങളോടെയാണ് എക്സ്പ്രസ് സ്റ്റോർ സജ്ജീകരിച്ചിരിക്കുന്നത്. തങ്ങൾക്ക് നാഷനൽ ഗാർഡ് ഹൗസിങ് സിറ്റിയിൽ ലുലുവിന് ഇടം തന്ന അധികൃതരോട് നന്ദി പറയുന്നതായി ചെയർമാൻ യുസുഫ് അലി പറഞ്ഞു. ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാെണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാഷനൽ ഗാർഡ് കാമ്പസുകളിലെ ലുലുവിെൻറ ആറാമത്തെ സ്റ്റോറും സൗദി അറേബ്യയിലെ 19ാമത് ഒൗട്ട്ലെറ്റുമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. സൗദിയിൽ ലുലു ഗ്രൂപ്പിെൻറ വിപുലീകരണ പദ്ധതികളുടെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 21 പുതിയ ഹൈപർമാർക്കറ്റുകളും എക്സ്പ്രസ് സ്റ്റോറുകളും തുറക്കും.
അതോടൊപ്പം കൂടുതൽ സ്വദേശികൾക്ക് തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുമെന്നും സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ് പറഞ്ഞു. അന്തർദേശീയ ഉൽപ്പന്ന ശ്രേണിക്ക് പുറമെ, എല്ലാ വിഭാഗങ്ങളിലും വൻ വിലക്കിഴിവുകളും ബണ്ടിൽ ഡീലുകളുമുള്ള ഉദ്ഘാടന ഓഫറുകൾ ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്. ലുലു കിഴക്കൻ പ്രവിശ്യാ റീജനൽ ഡയറക്ടർ അബ്ദുൽ ബഷീർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, വിശിഷ്ടാതിഥികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

