ആറാമത് വെളിച്ചം സൗദി ദേശീയ സംഗമം
text_fieldsജുബൈൽ സിപ്കം ബീച്ച് ക്യാമ്പിൽ നടന്ന ആറാമത് ‘വെളിച്ചം’ ഖുർആൻ പഠനവേദി സൗദി ദേശീയ സംഗമം
ജുബൈൽ: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ സമിതിയുടെ മേൽനോട്ടത്തിൽ ‘വെളിച്ചം’ ഖുർആൻ പഠനവേദി സൗദി ദേശീയ സംഗമം സംഘടിപ്പിച്ചു. ഖുർആൻ പഠനം ലളിതവും ജനകീയവുമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നടത്തുന്ന ഖുർആൻ പഠന പദ്ധതിയാണ് ‘വെളിച്ചം’. ഡോ. മുസാഫർ അൽ ഖഹ്താനി സംഗമം ഉദ്ഘാടനം ചെയ്തു. ജുബൈൽ സിപ്കം ബീച്ച് ക്യാമ്പിൽ സംഘടിപ്പിച്ച പരിപാടിയിൽ പഠിതാക്കളും കുടുംബങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഷജ്മീർ നദ്വി, സയ്യിദ് സുല്ലമി, ഇഖ്ബാൽ സുല്ലമി, സഹൽ ഹാദി, മുനീർ ഹാദി എന്നിവർ വിവിധ സെഷനുകൾ നയിച്ചു. ഹുസ്ന ഷെറിൻ (എം.ജി.എം), നസീമുസ്സബാഹ് (ഫോക്കസ്) എന്നിവർ സംസാരിച്ചു. വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ അന്താരാഷ്ട്ര പഠനപദ്ധതി ഗ്രാൻഡ് ഫിനാലെ വിജയികൾക്കുള്ള സമ്മാനം ചടങ്ങിൽ വിതരണം ചെയ്തു.

