Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസീ​സ​ണി​ലെ ആ​റാം...

സീ​സ​ണി​ലെ ആ​റാം കി​രീ​ടം; ഫോ​ക്കോ ക​പ്പി​ൽ മു​ത്ത​മി​ട്ട് കിം​സ് ഹെ​ൽ​ത്ത് ജൂ​ബൈ​ൽ എ​ഫ്.​സി അ​ണ്ട​ർ-12 താ​ര​ങ്ങ​ൾ

text_fields
bookmark_border
സീ​സ​ണി​ലെ ആ​റാം കി​രീ​ടം; ഫോ​ക്കോ ക​പ്പി​ൽ മു​ത്ത​മി​ട്ട് കിം​സ് ഹെ​ൽ​ത്ത് ജൂ​ബൈ​ൽ എ​ഫ്.​സി അ​ണ്ട​ർ-12 താ​ര​ങ്ങ​ൾ
cancel
camera_alt

‘ജൂ​നി​യ​ർ ഫോ​ക്കോ ക​പ്പ് സീ​സ​ൺ 2’ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ്​ ജേ​താ​ക്ക​ളാ​യ കിം​സ് ഹെ​ൽ​ത്ത് ജൂ​ബൈ​ൽ എ​ഫ്‌.​സി അ​ണ്ട​ർ-12 താ​ര​ങ്ങ​ൾ

ജൂ​ബൈ​ൽ: പ്ര​വാ​സ​ലോ​ക​ത്തെ ഫു​ട്ബാ​ൾ മൈ​താ​ന​ങ്ങ​ളി​ൽ വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്ന കിം​സ് ഹെ​ൽ​ത്ത് ജൂ​ബൈ​ൽ എ​ഫ്.​സി സോ​ക്ക​ർ അ​ക്കാ​ദ​മി സീ​സ​ണി​ലെ ആ​റാം കി​രീ​ടം സ്വ​ന്ത​മാ​ക്കി. ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഖോ​ബാ​ർ ഡി​വി​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ‘ജൂ​നി​യ​ർ ഫോ​ക്കോ ക​പ്പ് സീ​സ​ൺ 2’ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ അ​ണ്ട​ർ-12 വി​ഭാ​ഗ​ത്തി​ലാ​ണ് ടീം ​ജേ​താ​ക്ക​ളാ​യ​ത്. ദ​മ്മാ​മി​ലെ പ്ലേ ​പ്രൊ ഫീ​ൽ​ഡ് സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്ന് 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

അ​ണ്ട​ർ-12, അ​ണ്ട​ർ-15 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ര​ണ്ട് ഗ്രൗ​ണ്ടു​ക​ളി​ലാ​യി ന​ട​ന്ന ടൂ​ർ​ണ​മെൻറി​ൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ജൂ​ബൈ​ൽ എ​ഫ്.​സി കാ​ഴ്ച​വെ​ച്ച​ത്. അ​ണ്ട​ർ-12 വി​ഭാ​ഗം ഫൈ​ന​ലി​ലെ മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി അ​ദ്വൈ​ത് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ന​ക്ഷ് പ്ലെ​യ​ർ ഓ​ഫ് ദ ​ടൂ​ർ​ണ​മെൻറ്​ പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കി. ടോ​പ് സ്കോ​റ​ർ പു​ര​സ്കാ​രം ന​ക്ഷും അ​ദ്വൈ​തും പ​ങ്കി​ട്ടു.

ഈ ​വി​ജ​യ​ത്തോ​ടെ 2026 സീ​സ​ണി​ൽ ആ​റ് കി​രീ​ട​ങ്ങ​ൾ എ​ന്ന ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​മാ​ണ് കിം​സ് ഹെ​ൽ​ത്ത് ജൂ​ബൈ​ൽ എ​ഫ്.​സി കൈ​വ​രി​ച്ച​ത്. ഈ ​സീ​സ​ണി​ൽ നേ​ര​ത്തെ ന​ട​ന്ന വാ​ഴ​ക്കാ​ട് വെ​ൽ​ഫെ​യ​ർ ക​പ്പ്, മ​ർ​സൂ​ഖ് ക​പ്പ് (U-10, U-14), ഡി.​എ​സ്.​എ ക​പ്പ് (U-15) എ​ന്നി​വ​യി​ലും ടീം ​ജേ​താ​ക്ക​ളാ​യി​രു​ന്നു. കൂ​ടാ​തെ ഡി.​എ​സ്.​എ ക​പ്പ് അ​ണ്ട​ർ-12 വി​ഭാ​ഗ​ത്തി​ൽ റ​ണ്ണ​റ​പ്പ് സ്ഥാ​ന​വും ടീം ​നേ​ടി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfsaudiarabiaJubilee
News Summary - Sixth crown of the season; Kims Health Jubilee FC Under-12s dominate in Foco Cup
Next Story