Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​റ്​ പ​തി​റ്റാ​ണ്ട്​...

ആ​റ്​ പ​തി​റ്റാ​ണ്ട്​ പി​ന്നി​ട്ട്​ ഒ​പെ​ക്​ കൂ​ട്ടാ​യ്​​മ

text_fields
bookmark_border
ആ​റ്​ പ​തി​റ്റാ​ണ്ട്​ പി​ന്നി​ട്ട്​ ഒ​പെ​ക്​ കൂ​ട്ടാ​യ്​​മ
cancel
camera_alt

1960ലെ ​ഒ​പെ​ക്​ രൂ​പ​വ​ത്​​ക​ര​ണ യോ​ഗ​ത്തി​ൽ​നി​ന്ന്​ (ഫ​യ​ൽ ചി​ത്രം)

കു​വൈ​ത്ത്സി​റ്റി: എ​ണ്ണ ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ഒ​പെ​ക്​ 60 വ​യ​സ്സ്​ പി​ന്നി​ട്ടു. എ​ണ്ണ​വി​പ​ണി വി​ല​യി​ടി​വ്​ മൂ​ലം വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഘ​ട്ട​ത്തി​ൽ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​വും പ്ര​തീ​ക്ഷ​യു​മാ​ണ്​ ഒ​പെ​ക്. ഉ​ൽ​പാ​ദ​നം നി​യ​ന്ത്രി​ക്കു​ന്ന​ത്​ അ​ട​ക്ക​മു​ള്ള ഒ​പെ​കി​െൻറ ചു​വ​ടു​വെ​പ്പു​ക​ൾ ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ പെ​ട്രോ​ളി​യം വി​ല ദ​യ​നീ​യ​മാ​യി കൂ​പ്പു​കു​ത്തി​യേ​നെ. എ​ണ്ണ​വി​ല ഇ​ടി​ഞ്ഞ ഘ​ട്ട​ത്തി​​ലെ​ല്ലാം ഒ​പെ​ക്​ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.

കു​വൈ​ത്ത്, ഇ​റാ​ൻ, ഇ​റാ​ഖ്, സൗ​ദി, വെ​നി​സ്വേ​ല എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ എ​ണ്ണ​മ​ന്ത്രി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ 1960 സെ​പ്​​റ്റം​ബ​ർ 14നാ​ണ് ബാ​ഗ്​​ദാ​ദി​ൽ​ ഓ​ഗ​നൈ​സേ​ഷ​ൻ ഒ​ഫ് ദ ​പെ​ട്രോ​ളി​യം എ​ക്സ്പോ​ർ​ട്ടിം​ഗ് ക​ൺ​ട്രീ​സ് (ഒ​പെ​ക്) സ്ഥാ​പി​ച്ച​ത്. പി​ന്നീ​ട്​ കൂ​ടു​ത​ൽ​രാ​ജ്യ​ങ്ങ​ൾ കൂ​ട്ടാ​യ്​​മ​യു​ടെ ഭാ​ഗ​മാ​യി. നി​ല​വി​ൽ അ​ൾ​ജീ​രി​യ, അം​ഗോ​ള, ഗി​നി​യ, ഗാ​ബോ​ൺ, ഇ​റാ​ൻ, ഇ​റാ​ഖ്, കു​വൈ​ത്ത്, ലി​ബി​യ, നൈ​ജീ​രി​യ, കോം​ഗോ, സൗ​ദി, യു.​എ.​ഇ, വെ​നി​സ്വേ​ല എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ്​ കൂ​ട്ടാ​യ്​​മ​യി​ലു​ള്ള​ത്. ലോ​ക​ത​ല​ത്തി​ലെ എ​ണ്ണ ഉ​ൽ​പാ​ദ​ന​ത്തി​െൻറ 44 ശ​ത​മാ​ന​വും ഒ​പെ​ക്​ രാ​ജ്യ​ങ്ങ​ളി​ലാ​ണ്.

എ​ണ്ണ ക​രു​ത​ലി​െൻറ 73 ശ​ത​മാ​ന​വും ഒ​പെ​ക്​ ഭൂ​പ​രി​ധി​യി​ലാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ഇ​ക്വ​ഡോ​ർ, ഇ​ന്തൊ​നേ​ഷ്യ, ഖ​ത്ത​ർ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഒ​പെ​ക്​ വി​ട്ടു​പോ​യ​ത്​ തി​രി​ച്ച​ടി​യാ​ണെ​ങ്കി​ലും ഒ​പെ​കി​െൻറ പ്ര​സ​ക്​​തി​ക്ക്​ എ​തി​ര​ഭി​പ്രാ​യ​മി​ല്ല.

റ​ഷ്യ, അ​സ​ർ​ബൈ​ജാ​ൻ, ബ​ഹ്​​റൈ​ൻ, ബ്രൂ​ണെ, ക​സാ​കി​സ്ഥാ​ൻ, മ​ലേ​ഷ്യ, മെ​ക്​​സി​കോ, ഒ​മാ​ൻ, സു​ഡാ​ൻ, സൗ​ത്​ സു​ഡാ​ൻ എ​ന്നീ ഒ​പെ​ക്​ അം​ഗ​മ​ല്ലാ​ത്ത പെ​ട്രോ​ളി​യം ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളെ കൂ​ടി സ​ഹ​ക​രി​പ്പി​ച്ചാ​ണ്​ ഉ​ൽ​പാ​ദ​നം നി​യ​ന്ത്രി​ച്ച്​ എ​ണ്ണ​വി​ല പി​ടി​ച്ചു​നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opec#kuwait newsoil market
Next Story