പ്രഥമ ‘ടിഫ’ ടൂർണമെൻറ് ‘നോർത്ത് വെസ്റ്റ് കപ്പി’ൽ ആറുടീമുകൾ മാറ്റുരക്കും
text_fieldsടിഫ നോർത്ത് വെസ്റ്റ് കപ്പ് സമ്മാന കൂപ്പൺ ഷാജഹാൻ കുളത്തൂപുഴ നിഷാദലി എരുമമുണ്ടക്ക് കൈമാറുന്നു
തബൂക്ക്: തബൂക്ക് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ടിഫ) സംഘടിപ്പിക്കുന്ന പ്രഥമ ഫുട്ബാൾ ടൂർണമെൻറിന് ‘നോർത്ത് വെസ്റ്റ് കപ്പ്’ എന്ന് പേരിട്ടു. പ്രവചന മത്സരത്തിലൂടെയാണ് ഈ പേര് കണ്ടെത്തിയത്. ടൂർണമെൻറിൽ ബ്ലാക്ക് ആൻഡ് വൈറ്റ്, അൽ അൽ അംരി, എഫ്.സി തബൂക്ക്, ഓച്ചിറ എസ്.സി, അത്യാബ് തസാജ്, ലെജെന്റ്സ് തബൂക്ക് എന്നീ ടീമുകളാണ് മാറ്റുരക്കുന്നത്. വിന്നേഴ്സ് ട്രോഫി ഈറ്റ് ആൻഡ് ഡ്രിങ്ക് തബൂക്കും, റണ്ണേഴ്സ് ട്രോഫി അത്യാബ് തസാജ് തബൂക്കും സ്പോൺസർ ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബ്ലാക്ക് പെപ്പെർ റസ്റ്റാറൻറിൽ നടന്ന ടൂർണമെൻറ് സ്വാഗതസംഘം യോഗത്തിലാണ് തീരുമാനങ്ങളുണ്ടായത്. ടിഫക്ക് കീഴിൽ രജിസ്റ്റർ ചെയ്ത കളിക്കാരെ മാത്രമേ ഈ ടൂർണമെൻറിൽ പങ്കെടുപ്പിക്കുകയുള്ളൂ എന്ന് യോഗം തീരുമാനിച്ചു. മത്സരങ്ങളുടെ നടത്തിപ്പിനായി സമ്മാന കൂപ്പണുകൾ വിവിധ ക്ലബ്ബുകൾക്ക് യോഗത്തിൽ വെച്ച് കൈമാറി. യോഗത്തിൽ ഇസ്മാഈൽ പുള്ളാട്ട് അദ്ധ്യക്ഷത വഹിച്ചു. സമദ് ആഞ്ഞിലങ്ങാടി, യാസർ അൽ അംരി, ഷിബിലി കെ പി, അലി ബ്ലാക്ക് ആൻഡ് വൈറ്റ്, നൂറുദ്ധീൻ മയ്യിൽ, നിഷാദലി എരുമമുണ്ട, യാസർ പട്ടാമ്പി, അൻവർ സാദിഖ്, മുഹമ്മദ് നാസിം അലനല്ലൂർ, സമീർ എടത്തനാട്ടുകര എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. ഫസൽ എടപ്പറ്റ സ്വാഗതവും ഷാജഹാൻ കുളത്തൂപ്പുഴ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

