Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെങ്കടൽ തീരത്ത് പുതിയ വിസ്​മയം; ഉദ്​ഘാടനത്തിനൊരുങ്ങി ‘സിക്സ് സെൻസസ് അമാല’ റിസോർട്ട്

text_fields
bookmark_border
ചെങ്കടൽ തീരത്ത് പുതിയ വിസ്​മയം; ഉദ്​ഘാടനത്തിനൊരുങ്ങി ‘സിക്സ് സെൻസസ് അമാല’ റിസോർട്ട്
cancel

തബൂക്ക്: സൗദി അറേബ്യയിലെ ചെങ്കടൽ തീരത്തുള്ള പ്രശസ്തമായ ‘ട്രിപ്പിൾ ബേ’ പ്രദേശത്ത് നിർമാണം പൂർത്തിയായ ‘സിക്സ് സെൻസസ് അമാല’ റിസോർട്ട് ഈ മാസം പകുതിയോടെ ആദ്യ അതിഥികളെ സ്വീകരിച്ച് തുടങ്ങും. ആഗോള വിനോദസഞ്ചാര ഭൂപടത്തിലെ ‘അമാല’ പദ്ധതിയുടെ പ്രധാന നാഴികക്കല്ലാണിത്. 2023-ൽ തുറന്ന ‘സിക്സ് സെൻസസ് സതേൺ ഡ്യൂൺസ്’ റിസോർട്ടിന് ശേഷം, റെഡ് സീ ഗ്ലോബൽ കമ്പനിയും സിക്സ് സെൻസസ് ബ്രാൻഡും ഒത്തുചേരുന്ന രണ്ടാമത്തെ വലിയ സംരംഭമാണിത്.

കുത്തനെയുള്ള മലഞ്ചെരിവുകളും കടൽത്തീരങ്ങളും മരുഭൂമിയും ഒത്തുചേരുന്ന പ്രകൃതിഭംഗിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പരമ്പരാഗത സൗദി തീരദേശ വാസ്തുവിദ്യയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് റെഡ് സീ ഗ്ലോബൽ രൂപകൽപ്പന ചെയ്ത ഈ റിസോർട്ട്, ചുറ്റുമുള്ള പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. 100 ആഡംബര സ്യൂട്ടുകളും വില്ലകളും 25 റെസിഡൻഷ്യൽ യൂനിറ്റുകളും ഇവിടെയുണ്ട്.

അത്യാധുനിക ഹെൽത്ത് സെൻറർ, ബയോഹാക്കിങ് റിക്കവറി ലോഞ്ച്, വാത്സു പൂൾ, സൗണ്ട് തെറാപ്പി എന്നിവയടങ്ങുന്ന ‘സിക്സ് സെൻസസ്’ സ്പാ ആണ് പ്രധാന ആകർഷണം. കൂടാതെ ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്ന മൂന്ന് റെസ്​റ്റോറൻറുകൾ, ബേക്കറി, കോഫി റോസ്​റ്ററി, കുക്കിങ് സ്കൂൾ എന്നിവയുമുണ്ട്.

പരിസിഥിതി സംരക്ഷണത്തിനായി കണ്ടൽക്കാട് തടാകം, ‘എർത് ലാബ്’, ‘മാൻഗ്രോവ് മൈക്രോവേൾഡ് പ്രോഗ്രാം’ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം ‘കോറാലിയം’ മറൈൻ ലൈഫ് സെൻറർ, അമാല യാച്ചിങ് ക്ലബ്, സമുദ്ര-മരുഭൂമി സാഹസിക വിനോദങ്ങൾ, ഷോപ്പിങ് കേന്ദ്രങ്ങൾ എന്നിവയിലേക്കും അതിഥികൾക്ക് നേരിട്ട് പ്രവേശനം ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A new wonder on the Red Sea coast; 'Six Senses Amaala' resort preparing for inauguration
Next Story