Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതബൂക്കിൽ ആറ്​ പേരെ...

തബൂക്കിൽ ആറ്​ പേരെ കടലിൽ കാണാതായി 

text_fields
bookmark_border
തബൂക്ക്​: തബൂക്കിലെ ദുബാഅ്​ മേഖലയിൽ  ആറ്​ പേരെ കടലിൽ കാണാതായി. ഇവർക്ക്​ ​ വേണ്ടി അധികൃതർ  ഉൗർജിത തെരച്ചിലിലാണ്​. മേഖല കോസ്​റ്റ്​ ഗാർഡിന്​ കീഴിലെ രക്ഷാപ്രവർത്തന വിഭാഗമാണ്​ തെരച്ചിൽ തുടരുന്നത്​. 
കടലിൽ ഉല്ലാസത്തിനു പോയവരാണിവർ. ഏഴ്​ പേരാണ്​ വെള്ളിയാഴ്​ച ബോട്ടിൽ ഉല്ലാസത്തിന്​ പുറപ്പെട്ടതെന്ന്​ തബൂക്​ മേഖല ബോർഡർ ഗാർഡ്​ വക്​താവ്​  കേണൽ ഫഹദ്​ അൽഅൻസി പറഞ്ഞു. ഇതിലൊരാളെ കണ്ടെത്താനായി​. 25 മണിക്കൂർ സമയത്തിനുള്ള അനുമതി പത്രവുമായാണ്​ ‘യബൂഅ്​’ ദ്വീപ​ിലേക്ക്​​ സംഘം ഉല്ലാസയാത്ര പോയത്​. നിശ്ചിത സമയം കഴിഞ്ഞും ഇവർ തിരിച്ചുവന്നില്ല. ഉടനെ ഇവരെ കണ്ടെത്താൻ തെരച്ചിൽ ആരംഭിക്കുകയായിരുന്നു. 50 വയസ്സുള്ള ഒരാളെയാണ്​ രക്ഷപ്പെടുത്തിയത്​. ഇയാളെ ദുബാഅ്​ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണെന്നും വടക്കുപടിഞ്ഞാറ്​ ഭാഗത്തെ കിങ്​ ഫൈസൽ നേവൽ ബെയ്​സുമായി സഹകരിച്ചാണ്​ തെരച്ചിലെന്നും ബോർഡർ ഗാർഡ്​ വക്​താവ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tabuk
News Summary - six missed in sea at tabook-saudi arabia-gulfnews
Next Story